/indian-express-malayalam/media/media_files/ZyGkjEzH6E9k6Qer8cW5.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: അറസ്റ്റിലായ ഖാലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയെ കൈമാറാൻ കാനഡയോട് ആവശ്യപ്പെടുമെന്ന്, വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇന്ത്യ കഴിഞ്ഞ വർഷം ഭീകരനായി പ്രഖ്യാപിച്ച അർഷ് ദല്ലയെ കൈമാറണമെന്ന് 2023 ജൂലൈയിൽ തന്നെ ഇന്ത്യൻ ഏജൻസികൾ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപേക്ഷ കാനഡ നിരസിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നവംബർ 10ന് അർഷ് ദല്ല കാനഡയിൽ അറസ്റ്റിലായതിനു പിന്നാലെയാണ് വീണ്ടും ആവശ്യം ഉന്നയിക്കുന്നത്. ദല്ലയെ ഇന്ത്യക്ക് കൈമാറുകയോ നാടുകടത്തുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവനായ പ്രഖ്യാപിത കുറ്റവാളിയാണ് അർഷ് സിംഗ് ഗിൽ എന്ന അർഷ് ദല്ല. നവംബർ 10 മുതൽ ദല്ലയുടെ അറസ്റ്റിനെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. കനഡയിലെ പത്ര, ദൃശ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ അറസ്റ്റിനെക്കുറിച്ച് വാർത്ത വന്നിരുന്നു. ഒൻ്റാരിയോ കോടതി കേസ് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു,' വിദേശകാര്യ മന്ത്രായ വക്താവ് വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കൊലപാതകം, കവർച്ച, ഭീകരപ്രവർത്തനം, മയക്കുമരുന്ന് - ആയുധ കടത്ത് തുടങ്ങി 50-ലധികം കേസുകളിലെ പ്രഖ്യാപിത കുറ്റവാളിയാണ് അർഷ് ദല്ല. 2022ൽ റെഡ് കോർണർ നോട്ടീസും ദല്ലക്കെതിരെ പുറപ്പെടുവിച്ചിരുന്നു. 2020 വരെ, ഡല്ല പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്നു, എന്നാൽ പിന്നീട് അദ്ദേഹം കാനഡയിലേക്ക് മാറി, അവിടെ കെടിഎഫ് മേധാവി ഹർദീപ് സിംഗ് നിജ്ജാറിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങി, അദ്ദേഹത്തിന് വേണ്ടി തീവ്രവാദ മൊഡ്യൂളുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. പഞ്ചാബിലെ ബന്ധങ്ങൾ ഉപയോഗിച്ചു ഭീകര സംഘം രൂപീകരിക്കാൻ അർഷ് ദല്ല ശ്രമം നടത്തിയിരുന്നതായി 2023 ജൂലൈയിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Read More
- ഒരു വർഷത്തിനിടെ പതിനായിരത്തിലേറെ പരാതികൾ; ഒല ഇലക്ട്രിക്കിനെതിരെ അന്വേഷണം
- സതീഷ് ക്യഷ്ണ സെയിലിന് എതിരായ വിധി; ഹൈക്കോടതി സസ്പെൻഡ് ചെയ്തു
- കാൻസർ രോഗിയായ അമ്മയ്ക്ക് ചികിത്സ വൈകി; മകൻ ഡോക്ടറെ കുത്തി; അറസ്റ്റിൽ
- ബുൾഡോസർരാജ് വേണ്ട, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
- ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക് ബുക്കർ പുരസ്കാരം
- പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും പഠിച്ചു, ഫ്ലാറ്റിൽ ഹൈടെക് കഞ്ചാവ് കൃഷി; 46 കാരൻ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.