scorecardresearch

മണിപ്പൂരിൽ സംഘർഷം അതിരൂക്ഷം; ഇംഫാലിൽ കർഫ്യു പ്രഖ്യാപിച്ച് സർക്കാർ

മണിപ്പൂരിലെ ജിരിബാമിൽ നിന്ന് തിങ്കളാഴ്ച കാണാതായ ആറു പേരിൽ മൂന്നു പേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ ജിരി നദിയിൽനിന്ന് കണ്ടെത്തിയിതിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയരുകയാണ്

മണിപ്പൂരിലെ ജിരിബാമിൽ നിന്ന് തിങ്കളാഴ്ച കാണാതായ ആറു പേരിൽ മൂന്നു പേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ ജിരി നദിയിൽനിന്ന് കണ്ടെത്തിയിതിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയരുകയാണ്

author-image
WebDesk
New Update
curfew imposed manipur

എക്സ്‌പ്രസ് ഫൊട്ടോ

ഇംഫാൽ: സംഘർഷം രൂക്ഷമായതിനെ തുടർന്ന് മണിപ്പൂരിലെ ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തി. മേഖലയിൽ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രദേശത്ത് കർഫ്യു ആയിരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചു.

Advertisment

മണിപ്പൂരിലെ ജിരിബാമിൽ നിന്ന് തിങ്കളാഴ്ച കാണാതായ ആറു പേരിൽ മൂന്നു പേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ ജിരി നദിയിൽനിന്ന് കണ്ടെത്തിയിതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉടലെടുത്തത്. രണ്ടു മന്ത്രിമാരുടെയും മൂന്നു എംഎൽഎമാരുടെയും വസതികൾ പ്രതിഷേധക്കാർ അടിച്ചു തകർത്തതോടെ പ്രതിഷേധം അക്രമാസക്തമായി.

തെരുവിലിറങ്ങിയ ജനക്കൂട്ടം ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കർഫ്യു പ്രഖ്യാപനം. ഇംഫാൽ ഈസ്റ്റും വെസ്റ്റും ഉൾപ്പെടെ ഏഴു ജില്ലകളിൽ രണ്ടു ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങളും നിർത്തിവച്ചിട്ടുണ്ട്.

തിങ്കളാഴ്ച മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും, ഒരു കൈകുഞ്ഞും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേരെയാണ് ജിരിബാം ബോറോബെക്ര പ്രദേശത്തുനിന്ന് കാണാതായത്. ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisment

കാണാതായ ആറു പേരും മെയ്തി സമുദായത്തിൽ നിന്നുള്ളവരാണ്. ജൂണിൽ പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് ബോറോബെക്ര പൊലീസ് സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്‌ച പുലർച്ചെ പ്രദേശത്ത് ആക്രമണം നടത്തിയ തീവ്രവാദികളെന്ന് സംശയിക്കുന്ന ആയുധധാരികളാണ് ആറുപേരെയും തട്ടിക്കൊണ്ടുപോയതെന്ന് മെയ്തി വിഭാഗം ആരോപിച്ചു. 

ദുരിതാശ്വാസ ക്യാമ്പിലുണ്ടായ അക്രമത്തിൽ ആയുധധാരികളായ 10 പേരെ സുരക്ഷാ സേന വെടിവെച്ചുകൊന്നിരുന്നു. ഈ ആഴ്‌ച ആദ്യം, ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചു വരികയായിരുന്ന വൃദ്ധരായ രണ്ട് മെയ്തി പുരുഷന്മാരുടെ മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെത്തിയിരുന്നു. കാണാതായ ആറ് പേർക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കാണാതായ ആറ് പേരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജിരിബാമിൽ പ്രതിഷേധം നടന്നിരുന്നു. 

Read More

Curfew Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: