scorecardresearch

Jammu Kashmir Terror Attack: ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബി.എസ്.എഫ്. വധിച്ചു

Jammu Kashmir Terror Attack: കൊല്ലപ്പെട്ട ഏഴുപേർക്കും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. അതിർത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബി.എസ്.എഫുമായി ഏറ്റുമുട്ടിയത

Jammu Kashmir Terror Attack: കൊല്ലപ്പെട്ട ഏഴുപേർക്കും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. അതിർത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബി.എസ്.എഫുമായി ഏറ്റുമുട്ടിയത

author-image
WebDesk
New Update
jammukashmir1

ഏഴ് ഭീകരരെ ബിഎസ്എഫ് വധിച്ചു

Jammu Kashmir, Pahalgam Terrorist Attack: ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് പാക് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മുവിലെ സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ജെയ്ഷെ ഭീകരരെയാണ് ബി.എസ്.എഫ്. വധിച്ചത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. 

Advertisment

കൊല്ലപ്പെട്ട ഏഴുപേർക്കും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. അതിർത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബി.എസ്.എഫുമായി ഏറ്റുമുട്ടിയത്.ഒരു പാക്കിസ്ഥാൻ പോസ്റ്റിൽ വ്യാപക നാശനഷ്ടങ്ങൾ വരുത്തിയതായും സുരക്ഷാ സേന പറഞ്ഞു.

അതേസമയം, കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ പാക് പട്ടാളത്തിന്റെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് വടക്കൻ കശ്മീരിലെ ഉറിയിൽ ഷെല്ലാക്രമണം തുടങ്ങിയത്. മൊഹുറയ്ക്ക് സമീപം റസേർവാനിയിൽ നിന്ന് ബാരാമുള്ളയിലേക്ക് പോകുകയായിരുന്ന വാഹനം ഷെല്ലിൽ ഇടിച്ചായിരുന്നു മരണം. റസേർവാനിയിൽ താമസിക്കുന്ന നർഗീസ് ബീഗം ആണ് പാക് ഷെല്ലാക്രമണത്തിൽ മരിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. 

കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തിൽ ഷെൽ പതിക്കുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ നർഗീസ് ബീഗം മരണപ്പെടുകകയിരുന്നു. നർഗീസിന് പുറമെ ഹഫീസ എന്ന മറ്റൊരു സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ജിഎംസി ബാരാമുള്ളയിലേക്ക് മാറ്റി. 

Advertisment

ഉറിയിൽ നടന്ന ഷെല്ലാക്രമണത്തിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജമ്മുവിൽ പുലർച്ചെ 4.15 വരെ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായി. ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധ സംവിധാനം തകർത്തു. കുപ്വാരയിൽ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടിവെയ്പ്പ് തുടരുകയാണ്. നിയന്ത്രണ രേഖയിലെ പാക് പ്രകോപനത്തിന് ശക്തമായ മറുപടി നൽകിയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: