/indian-express-malayalam/media/media_files/DiwWCwaYWez1qevYwHus.jpg)
ബ്രസീലിൽ വിമാനം തകർന്നുവീഴുന്നതിന്റെ ദ്യശ്യങ്ങൾ
സാവോ പോളോ: യാത്രാവിമാനം തകർന്നുവീണ് ബ്രസീലിൽ 62 പേർക്ക് ദാരുണാന്ത്യം. വിൻഹെഡോ നഗരത്തിലാണ് വിമാനം തർന്നൂവീണത്.
സാവോ പോളോയിലേക്ക് പോയ എടിആർ 72 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു.
ബ്രസീലിലെ ഒരു പ്രാദേശിക ചാനലിൽ പ്രദേശത്ത് തീപടരുന്നതിന്റെയും വിമാനത്തിന്റെ ഫ്യൂസ്ലേജിൽ നിന്ന് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടു. മറ്റൊരു ദൃശ്യങ്ങളിൽ വിമാനം ആടിയുലഞ്ഞ് താഴേക്ക് പതിക്കുന്നതും വ്യക്തമാകുന്നുണ്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടത്തിന്റെ കാരണമടക്കം ഉള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായി വരികയാണ്.
അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചെന്ന് ബ്രസീൽ ഔദോഗീകമായി സ്ഥിരീകരിച്ചു.'വിമാനപകടത്തിൽ നിന്ന് ആരും അതിജീവിച്ചിട്ടില്ല. പ്രദേശത്തെ തീ അണച്ചെങ്കിൽ മാത്രമേ മൃതദേഹങ്ങളുടെ അന്വേഷണവും ആരെന്ന് തിരിച്ചറിയലും സംബന്ധിച്ച് മുന്നോട്ട് പോകാൻ കഴിയു. പ്രദേശത്തുണ്ടായ തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്'- ബ്രസീലിയൻ മിലിട്ടറി പോലീസിലെ കേണൽ എമേഴ്സൺ മസെറ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Read More
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
- ഹസീനയുമായുള്ള വിമാനം ഗാസിയാബാദിൽ; ലണ്ടനിലേക്ക് പോകാനെന്ന് സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം; പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മമത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.