scorecardresearch

നിയന്ത്രണ രേഖയിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ ജവാന് വീരമൃത്യു

ആന്ധ്രാപ്രദേശിലെ സത്യസായി സ്വദേശിയാണ് കൊല്ലപ്പെട്ട സൈനികൻ

ആന്ധ്രാപ്രദേശിലെ സത്യസായി സ്വദേശിയാണ് കൊല്ലപ്പെട്ട സൈനികൻ

author-image
WebDesk
New Update
M Murali Naik

എം. മുരളി നായിക്

ഡൽഹി: വെള്ളിയാഴ്ച പുലർച്ചെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്​ല സ്വദേശിയായ എം. മുരളി നായിക് (25) ആണ് വീരമൃത്യു വരിച്ചത്.

Advertisment

പുലർച്ചെ മൂന്നു മണിയോടെയുണ്ടായ ആക്രമണത്തിലാണ് മുരളി നായികിന് പരിക്കേറ്റത്. എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്. സൈനികന് പരിക്കേറ്റെന്നും ഡല്‍ഹിയിലേക്ക് മാറ്റുന്നതിനിടെ മരണപ്പെട്ടുവെന്നും സീനയർ ഉദ്യോഗസ്ഥൻ കുടുംബത്തെ അറിയിക്കുകയായിരുന്നെന്ന് ബന്ധു പറഞ്ഞു.

സൈനികന്റെ മരണത്തിൽ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. 25-ാം വയസ്സിലുണ്ടായ ത്യാഗത്തെ രാഷ്ട്രം ഓർക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ലാണ് മുരളി നായിക് സൈന്യത്തിൽ ചേർന്നത്. 851 ലൈറ്റ് റെജിമെന്റിലായിരുന്നു. പിതാവ് മുദവത് ശ്രീറാമും മാതാവ് ജ്യോതിഭായിയും മുംബൈയിൽ നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്.

Read More

Indian Army Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: