scorecardresearch

അനുഷ്‌കയുടെയും വിരാടിന്റെയും ആസ്തി കേട്ടാൽ ആരുമൊന്നു ഞെട്ടും; സൂപ്പർ റിച്ചാണ് ഈ ദമ്പതിമാർ

ഇന്ത്യയിലെ തന്നെ സൂപ്പർ റിച്ചായ താരദമ്പതികൾ, ഗുഡ്ഗാവ്, മുംബൈ, അലിബാഗ് എന്നിവിടങ്ങളിലായി 100 കോടിയിലധികം വിലമതിക്കുന്ന നിരവധി വീടുകൾ... വിരുഷ്ക ദമ്പതികളുടെ ആസ്തിയറിയാം

ഇന്ത്യയിലെ തന്നെ സൂപ്പർ റിച്ചായ താരദമ്പതികൾ, ഗുഡ്ഗാവ്, മുംബൈ, അലിബാഗ് എന്നിവിടങ്ങളിലായി 100 കോടിയിലധികം വിലമതിക്കുന്ന നിരവധി വീടുകൾ... വിരുഷ്ക ദമ്പതികളുടെ ആസ്തിയറിയാം

author-image
Entertainment Desk
New Update
Virat Kohli Anushka Sharma total net worth

വിരാട് കോഹ്ലി, അനുഷ്ക ശർമ്മ

ഇന്ത്യയിലെ തന്നെ സൂപ്പർ റിച്ചായ താരദമ്പതിമാരുടെ പട്ടികയിൽ വരുന്ന രണ്ടുപേരാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. ഒരാൾ ക്രിക്കറ്റ് ലോകത്തെ രാജാവാണെങ്കിൽ, അനുഷ്ക ബോളിവുഡിന്റെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. ഏറെ കാലത്തേ ഡേറ്റിംഗിനു ശേഷം 2018ലാണ് ഈ വിരാടും അനുഷ്‌കയും  വിവാഹിതരായത്. വാമിക, അകായ് എന്നിങ്ങനെ രണ്ടു കുട്ടികളാണ് ദമ്പതികൾക്കുള്ളത്.

Advertisment

അടുത്തിടെ വിരാട്, ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. 14 വർഷത്തെ തന്റെ ക്രിക്കറ്റ് യാത്ര അവസാനിപ്പിച്ചിരിക്കുകയാണ് വിരാട്. 

Virat Kohli Anushka Sharma total net worth

വിരാടിയുടെയും അനുഷ്കയുടെയും ആസ്തി എത്രയെന്നു നോക്കാം. വിരാട് ഒരു ക്രിക്കറ്റ് കളിക്കാരൻ മാത്രമല്ല,  ഇന്ത്യയിലെ തന്നെ ഏറ്റവും ധനികരായ അത്‌ലറ്റുകളിൽ ഒരാൾ കൂടിയാണ്. അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം 1,050 കോടി രൂപയാണ്. ബിസിസിഐയിൽ നിന്ന് പ്രതിവർഷം 7 കോടി രൂപയും ഐപിഎല്ലിൽ നിന്ന് 21 കോടി രൂപയുമാണ് വിരാട് സമ്പാദിച്ചത്. വർഷങ്ങൾ കൊണ്ട്, ഐപിഎല്ലിൽ നിന്ന് മാത്രം വിരാട് 212 കോടി രൂപയിലധികം സമ്പാദിച്ചു.

പ്യൂമ, എംആർഎഫ്, ഓഡി തുടങ്ങിയ കമ്പനികളുമായുള്ള ബ്രാൻഡ് ഡീലുകൾ വഴിയും വിരാട് വർഷംതോറും കോടികൾ സമ്പാദിക്കുന്നു.  30-ലധികം ബ്രാൻഡുകളുടെ അംബാസിഡറാണ് വിരാട്. 

Advertisment

Virat Kohli Anushka Sharma total net worth

ഫാഷൻ, സുഗന്ധദ്രവ്യ ബ്രാൻഡായ വൺ8, WROGN എന്ന ക്ലോത്തിംഗ് ബ്രാൻഡ്, ജിം ശൃംഖലയായ ചിസൽ ഫിറ്റ്നസ്, ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ന്യൂവ റെസ്റ്റോറന്റ് എന്നിവയാണ് വിരാടിന്റെ പ്രധാന ബിസിനസ് സംരംഭങ്ങൾ. ഇവ കൂടാതെ,  റേജ് കോഫി, ഡിജിറ്റ് ഇൻഷുറൻസ് തുടങ്ങിയ കമ്പനികളിലും വിരാടിനു  നിക്ഷേപമുണ്ട്.

അനുഷ്ക ശർമ്മയുടെ ആസ്തി

നടിയും വിരാടിന്റെ ഭാര്യയുമായ അനുഷ്ക ശർമ്മ ഒരു നിർമാതാവ് കൂടിയാണ്. അനുഷ്കയുടെ ഏകദേശ ആസ്തി 255 കോടി രൂപയാണ്. സിനിമകൾക്കു പുറമെ പരസ്യങ്ങൾ,  വസ്ത്ര ബ്രാൻഡായ നഷ്, നിർമ്മാണ കമ്പനിയായ ക്ലീൻ സ്ലേറ്റ് ഫിലിംസ് എന്നിവയിലൂടെ അനുഷ്ക കോടികൾ സമ്പാദിക്കുന്നു. 

Virat Kohli Anushka Sharma total net worth
 
ഗുഡ്ഗാവ്, മുംബൈ, അലിബാഗ് എന്നിവിടങ്ങളിലായി 100 കോടിയിലധികം വിലമതിക്കുന്ന നിരവധി വീടുകൾ ഈ ദമ്പതികൾക്ക് സ്വന്തമായുണ്ട്. വിരാടിന്റെയും അനുഷ്കയുടെയും ആകെ ആസ്തി 1,300 കോടി രൂപയാണ്, ഇന്ത്യയിലെ ഏറ്റവും ധനികരായ ദമ്പതികളുടെ പട്ടികയിൽ വിരാടും അനുഷ്കയുമുണ്ട്.

Read More

Virat Kohli Anushka Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: