/indian-express-malayalam/media/media_files/F4xbLUJO0F014dH6N82U.jpg)
ഫൊട്ടോ: രാമസ്കന്ദ ശാസ്ത്രി-ഇൻസ്റ്റഗ്രാം
അടുത്തിടെ ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രമാണ് ആനിമൽ. രൺബീർ കപൂറാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്തത്. ആനിമലിന്റെ വിജയത്തിൽ അതിലെ പ്രധാന അഭിനേതാക്കളുടെ ഫിറ്റ്‌നസും ഫാഷനും എല്ലാം വളരെ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ മേക്കോവറിനായി രൺബീർ ഡയറ്റിൽ വരുത്തിയ മാറ്റങ്ങളാണ് രൺബീർ കപൂറിന്റെ സ്വകാര്യ ഷെഫ് രാമസ്കന്ദ ശാസ്ത്രി പങ്കുവെക്കുന്നത്.
ആനിമലിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചപ്പോൾ,ഭക്ഷണക്രമത്തിലടക്കം വളരെ വലിയ ശ്രദ്ധ ആവശ്യമാണെന്ന് മനസ്സിലാക്കിയിരുന്നു. രൺബീറിന്റെ കഥാപാത്രം പ്രത്യേക രീതിയിൽ കാണേണ്ടത് നിർണായകമായതിനാൽ, അദ്ദേഹത്തിന് കുറച്ച് ഭാരവും പേശികളും വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു, അതിനാൽ ഞങ്ങൾ അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയതെന്ന് ശാസ്ത്രി തന്റെ ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ വ്യക്തമാക്കി.
ഷൂട്ട് എവിടെ ആയാലും സാഹചര്യങ്ങൾ എന്ത് തന്നെയായിരുന്നാലും രൺബീർ തന്റെ ഭക്ഷണക്രമത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. അനിമലിന്റെ മേക്കോവറിനായി വലിയ അളവിൽ പോഷകഗുണമുള്ള ഭക്ഷണം കഴിക്കുകയായിരുന്നു പ്രധാന ഘടകം. അത് തീർത്തും വർക്കൗട്ടാകുകയും ചെയ്തു. സിനിമയിലുടനീളമുള്ള ഭക്ഷണക്രമത്തിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും അദ്ദേഹത്തിന്റെ ഡയറ്റിൽ ഞങ്ങൾ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ശാസ്ത്രി പറയുന്നു.
ഒരു സെലിബ്രിറ്റിയുടെ സ്വകാര്യ ഷെഫിനെ സംബന്ധിച്ചിടത്തോളം താരത്തിന്റെ പോഷകാഹാര വിദഗ്ധൻ നിർദ്ദേശിക്കുന്ന ഭക്ഷണ നിയന്ത്രണങ്ങൾക്കനുസൃതമായി അവർക്കായി പാചകം ചെയ്ത് നൽകുകയാണ് ചെയ്യേണ്ടത്.
ആരോഗ്യത്തിന്റെ കാര്യത്തിൽ, വ്യായാമം, ഭക്ഷണം കഴിക്കൽ, ഉറക്ക ശീലങ്ങൾ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വലിയ മാറ്റമുണ്ടാക്കുമെന്ന് ഹാബിൽഡ് സിഇഒ സൗരഭ് ബോത്ര വിശദീകരിച്ചു. ഇതിന് ഏറ്റവും ഉചിതമായ തന്ത്രം മിതത്വമാണ്. ശരിയായ അളവിലുള്ള വ്യായാമം - എല്ലാ ദിവസവും ചെയ്യാൻ ശീലിക്കുക. ഭക്ഷണവും നിങ്ങളുടെ ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയുമായി പൊരുത്തപ്പെടണം. കാലാനുസൃതവും പ്രാദേശികവുമായ ഭക്ഷണങ്ങൾ ശരിയായ അളവിൽ കഴിക്കുക. സൂര്യനോടൊപ്പം ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ലളിതമായ ശീലമാണ് ഏറ്റവും പ്രധാനമെന്നും ബോത്ര വ്യക്തമാക്കി.
Check out More Health Articles Here
- ഡ്രാഗൺ ഫ്രൂട്ട് വിട്ടുമാറാത്ത രോഗങ്ങൾക്കും പരിഹാരമോ?
- സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്യാമോ?
- ഉള്ളി നീരും വിറ്റാമിൻ ഇ ഓയിലും മാത്രം മതി; കൊഴിച്ചിൽ മാറി മുടി തഴച്ചുവളരും
- മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
- മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
- മുടി കൊഴിയുന്നുണ്ടോ? ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്?
- ശരീരഭാരം നിയന്ത്രിക്കാൻ ഈ അടിപൊളി ടിപ്സ് അറിഞ്ഞിരിക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.