/indian-express-malayalam/media/media_files/7HswZt8oGh3TPdfhlxbt.jpg)
സിൽക്ക് സാരി
സിൽക്ക് സാരികൾ എക്കാലത്തും പ്രയപ്പെട്ടവയാണ്. ഗുണമേന്മയുള്ള മെറ്റീരിയലും നിർമ്മാണവും തന്നെയാണ് മറ്റുള്ള വസ്ത്രങ്ങളിൽ നിന്നും അവയെ വ്യത്യസ്തമാക്കുന്നത്. മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് ഇവയ്ക്കു വിലയും കൂടുതലാണ്. എങ്കിലും വ്യത്യസ്ത തരത്തിലുള്ള സിൽക്ക് സാരികൾക്ക് ആവശ്യക്കാർ കുറയുന്നില്ല.
സ്ഥിരമായി സാരി ധരിക്കേണ്ട സാഹചര്യങ്ങൾ ഇല്ലെങ്കിൽ അവ അലമാരയിൽ സൂക്ഷിക്കേണ്ടതായി വരും. ഏറെ നാളുകൾക്കു ശേഷം ഉപയോഗിക്കാൻ ​എടുക്കുമ്പോൾ വെളുത്ത പാടുകളും, നൂലുകളിലും മടക്കുകളിലും കേടുപാടുകളും കാണാൻ സാധിക്കും. സിൽക്ക് സരികൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ ഉപയോഗ ശൂന്യമായിത്തീരും.
സാരി കഴുകുന്നതിനെക്കുറിച്ച് ധാരാളം തെറ്റിധാരണകളുണ്ട്, പ്രത്യേകിച്ച് ഡ്രൈ ക്ലീനിങ് സംബന്ധിച്ച്. സിൽക്ക് സാരികൾ എപ്പോഴും കഴുകേണ്ട ആവശ്യമില്ല. ഉപയോഗിച്ചതിനു ശേഷം വായു പ്രവാഹമുള്ള ഏതെങ്കിലും സ്ഥലത്ത് വിരിച്ചിടുക. ഒന്നോ രണ്ടോ തവണ മാത്രമേ സിൽക്ക് സാരികൾ ഡ്രൈ ക്ലീൻ ചെയ്യാൻ പാടുള്ളു.
ക്ലീൻ ചെയ്യുന്ന രീതിയും, ഉപയോഗിക്കുന്ന കെമിക്കലുകളും സിൽക്കിൻ്റെ സ്വാഭാവികതയെ നഷ്ടപ്പെടുത്തിയേക്കാം. വീട്ടിൽത്തന്നെ സാരി കഴുകുന്നുണ്ടെങ്കിൽ അതിനായി തണുത്തവെള്ളവും കട്ടികുറഞ്ഞ ഡിറ്റർജെൻ്റും ഉപയോഗിക്കുക. ഡിറ്റർജെൻ്റ് ചേർത്ത വെള്ളത്തിൽ സാരി അൽപ്പം നേരം മുക്കി വെച്ചതിനു ശേഷം എയർ ഡ്രൈ ചെയ്യാൻ​ ശ്രദ്ധിക്കുക. നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നിടത്ത് സാരി ഉണക്കാൻ പാടില്ല.
സിൽക്ക് സാരി എങ്ങനെ സൂക്ഷിക്കണം?
കഴുകി ഉണക്കിയെടുത്ത സാരി കടയിൽ നിന്നും ലഭിക്കുന്ന ബോക്സിൽ സൂക്ഷിക്കുന്നതാണോ പതിവ്?. എന്നാൽ കഴിവതും അത് ഒഴിവാക്കണമെന്നാണ് നെയ്ത്തുകാർ പറയുന്നത്. വായു സഞ്ചാരമുള്ളിടത്ത് വേണം സാരി സൂക്ഷിക്കുവാൻ. അതും കോട്ടൺ തുണിയിലോ മറ്റോ പൊതിഞ്ഞു സൂക്ഷിക്കാൻ ശ്രദ്ധിക്കുക, കട്ടിയുള്ള ബോക്സുകൾ, ബാഗുകൾ എന്നിവ ഒഴിവാക്കാൻ ഡൈയിങ് തൊഴിലാളി പറഞ്ഞു. മാത്രമല്ല ഉപയോഗിക്കാതെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന സാരികൾ നാലോ അഞ്ചോ മാസം കൂടുമ്പോഴെങ്കിലും പുറത്തെടുത്ത് അൽപ നേരം എയർ ഡ്രൈ ചെയ്യാൻ ശ്രദ്ധിക്കുക.
Read More
- ഗോൾഡിൽ ക്വീനായി കാൻ റെഡ് കാർപെറ്റ് കീഴടക്കി ജാക്വിലിൻ ഫെർണാണ്ടസ്
- പിങ്ക് അനാർക്കലിയിൽ ജാൻവി കപൂർ, 'ദേഖ തേനു' ദുപ്പട്ടയിൽ കണ്ണുടക്കി ഫാഷൻ പ്രേമികൾ
- ക്ലാസിക് ഹോളിവുഡ് ലുക്കിൽ കാൻ വേദിയിൽ കിയാര അദ്വാനി
- ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിനും ബെസ്റ്റാണ് തൈര്
- ബോൾഡ് ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി
- ഐവറി ഡ്രസിൽ കാൻ​വേദിയിലെ മാലാഖയായ് കിയാര അദ്വാനി
- കാനിന്റെ റെഡ്കാർപെറ്റിൽ സിൽവർ ആൻഡ് ബ്ലൂ ഗൗണിൽ ഐശ്വര്യ റായ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us