/indian-express-malayalam/media/media_files/w9jWGg3juM2lzRo9KWYm.jpg)
ജാൻവി കപൂർ
സിനിമയുടെ പ്രൊമോഷനായി ലഭിക്കുന്ന ഒരവസരവും വെറുതെ കളയില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം ജാൻവി കപൂർ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ മുംബൈയിലെ വോട്ടിങ് കേന്ദ്രത്തിൽ എത്തിയ ജാൻവി കപൂർ അണിഞ്ഞ അനാർക്കലിയുടെ ദുപ്പട്ടയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. പിങ്ക് നിറത്തിലുള്ള അനാർക്കലി കുർത്തയിലാണ് താരം വോട്ടിങ് കേന്ദ്രത്തിൽ എത്തിയത്.
ഈ ലുക്കിന്റെ ഏറ്റവും ആകർഷണം കുർത്തയുടെ മാച്ചിങ് ദുപ്പട്ടയുടെ ബോർഡറാണ്. 'മിസ്റ്റർ ആൻഡ് മിസിസ് മാഹി' എന്ന ജാൻവിയുടെ ഏറ്റവും പുതിയ സിനിമയിലെ ഗാനത്തിന്റെ വരികളാണ് ദുപ്പട്ടയുടെ ബോർഡറിൽ കൊടുത്തിരിക്കുന്നത്. പച്ചയും ചുവപ്പും ത്രഡിലാണ് വരികൾ സ്റ്റിച്ച് ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻമ്പാണ് ചിത്രത്തിലെ 'ദേഖ തേനു' എന്ന ഗാനം റീലിസായത്. ഈ ഗാനത്തിലെ 'ദേഖ തേനു പെഹലി പെഹലി ബാർ' എന്ന വരികളാണ് ത്രഡ് വർക്കിലൂടെ ദുപ്പട്ടയിൽ കൊടുത്തിരിക്കുന്നത്.
ഇതിനു മുൻമ്പും പലതവണ ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രത്തിൽ ആരാധകർക്കു മുമ്പിൽ ജാൻവി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 6 മാഹി എന്ന് എഴുതിയ ബൗസ് ധരിച്ച ജാൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ക്രിക്കറ്റിനെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു റൊമാന്റിക് സ്പോർട്സ് ഡ്രാമയായ 'മിസ്റ്റർ ആൻഡ് മിസിസ് മാഹി' മേയ് 31നാണ് റീലിസാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് ജാൻവി കപൂറും രാജ്കുമാർ റാവുവും. ശരൺ ശർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Read More
- ക്ലാസിക് ഹോളിവുഡ് ലുക്കിൽ കാൻ വേദിയിൽ കിയാര അദ്വാനി
- ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിനും ബെസ്റ്റാണ് തൈര്
- ബോൾഡ് ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി
- ഐവറി ഡ്രസിൽ കാൻ​വേദിയിലെ മാലാഖയായ് കിയാര അദ്വാനി
- കാനിന്റെ റെഡ്കാർപെറ്റിൽ സിൽവർ ആൻഡ് ബ്ലൂ ഗൗണിൽ ഐശ്വര്യ റായ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us