/indian-express-malayalam/media/media_files/uploads/2019/11/curd.jpg)
തൈര്
അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് തൈര്. വീട്ടിൽത്തന്നെ ഉണ്ടാക്കാമെന്നതും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. അസ്ഥിസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ തൈര് നല്ലതാണ്. ഇതിൽ കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിൻ്റെ ആരോഗ്യത്തിനു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ് തൈര്. ലാക്റ്റിക് ആസിഡ്, പ്രോബയോട്ടിക്സ് എന്നിങ്ങനെ ചർമ്മ സംരക്ഷണത്തിനു സഹായിക്കുന്ന ധാതുക്കളും ഇതിൽ ഉൾക്കൊള്ളുന്നു.
പാടുകൾ കുറയ്ക്കുന്നു
ചർമ്മത്തിൻ്റെ മൃദുലതയും കാന്തിയും നിലനിർത്തുന്നതിനു സഹായകരമായ ലാക്റ്റിക് ആസിഡ്, ആൽഫ-ഹൈഡ്രോക്സി ആസിഡ് എന്നിവ തൈരിൽ അടങ്ങിയിട്ടുണ്ട്. കടലമാവിനൊപ്പം അൽപ്പം തൈരു കൂടി ചേർത്ത് മുഖത്ത് പുരട്ടി 30 മിനിറ്റു വെച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ആരോഗ്യമുള്ള തലമുടി
തലമുടി മൃദുലവും തിളക്കമുള്ളതുമാക്കുന്നു. ഒരു കപ്പ് തൈരിലേയ്ക്ക് ഒരു പഴം കൂടി ഉടച്ചു ചേർത്ത് മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചുരുണ്ട മുടിക്ക് ഉചിതമായ മാസ്കാണിത്.
സൂര്യാഘാതം കൊണ്ടുള്ള പൊള്ളൽ കുറയ്ക്കാൻ സഹായിക്കുന്നു
സൂര്യഘാതമേറ്റാൽ ചർമ്മത്തിനു ശരിയായ പരിചരണം നൽകേണ്ടതുണ്ട്. ടാനുകളും ഇത്തരത്തിലുള്ള പൊള്ളലുകൾക്കും തൈര് ഉത്തമമാണ്. കടലമാവിൽ അൽപ്പം തൈര് കൂടി ചേർത്തത് ആവശ്യമായ സ്ഥലങ്ങളിൽ പുരട്ടികൊടുത്ത് ഒരു മണിക്കൂറിനുശേഷം കഴുകി കളയുക.
ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നു
കറുത്ത പാടുകളും കരിവാളിപ്പും അകറ്റുന്നതിന് തൈര് ഉചിതമാണ്. തൈരിനൊപ്പം അൽപ്പം മഞ്ഞൾക്കൂടി ചേർത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയുക.
Read More
- ബോൾഡ് ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി
- ഐവറി ഡ്രസിൽ കാൻ​വേദിയിലെ മാലാഖയായ് കിയാര അദ്വാനി
- കാനിന്റെ റെഡ്കാർപെറ്റിൽ സിൽവർ ആൻഡ് ബ്ലൂ ഗൗണിൽ ഐശ്വര്യ റായ്
- കൈയിൽ പ്ലാസ്റ്ററുമായി ഐശ്വര്യ റെഡ് കാർപെറ്റിൽ, അമ്മയെ സഹായിച്ച് ആരാധ്യയും: ചിത്രങ്ങൾ
- പ്രായം 50 ലേക്ക്, പ്രീതി സിന്റയുടെ ചർമ്മ രഹസ്യം
- ഗ്രേ ലെഹങ്കയിൽ തിളങ്ങി കാജൾ അഗർവാൾ, വില അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us