/indian-express-malayalam/media/media_files/oYMW5Sky1NhKayUYHqlS.jpg)
ഐശ്വര്യ റായ് ബച്ചൻ
കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിൽ പതിവു തെറ്റിക്കാതെ ഇത്തവണയും ഐശ്വര്യ റായ് എത്തി. ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ബോളിവുഡ് സുന്ദരി. പ്രശസ്ത ഡിസൈനിങ് സംരംഭമായ ഫാൽ​ഗുനി ഷെയ്ൻ പീക്കോക്കിന്റെ ​കറുപ്പും വെള്ളയും ​ഗോൾഡൻ നിറവും ഇടകലർന്ന മോണോക്രോം ​ഗൗൺ ധരിച്ചാണ് ആദ്യ ദിനം ഐശ്വര്യ വന്നത്.
രണ്ടാം ദിനത്തിൽ സിൽവർ ആൻഡ് ബ്ലൂ ഗൗണിലാണ് ഐശ്വര്യ എത്തിയത്. ഷൈനി ബ്ലൂ മെറ്റാലിക് റിബണുകളായിരുന്നു ഗൗണിന്റെ പ്രത്യേകത. ഇവ ഗൗണിന്റെ സ്ലീവ്‌സിലും സ്കർട്ടിലും ഉണ്ടായിരുന്നു.
/indian-express-malayalam/media/media_files/njEWMWlkPXevSuBtL1zr.jpg)
ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന ഭാഗത്തിലും ബ്ലൂ മെറ്റാലിക് റിബണുകൾ കാണാമായിരുന്നു. ഫാൽ​ഗുനി ഷെയ്ൻ പീക്കോക്ക് ആണ് ഗൗൺ ഡിസൈൻ ചെയ്തത്.
/indian-express-malayalam/media/media_files/LK7fPND2UFShTOujTVZj.jpg)
വസ്ത്രത്തിനു ഇണങ്ങുന്ന ആഭരണങ്ങളും മേക്കപ്പും ഹെയർസ്റ്റൈലുമാണ് താരം തിരഞ്ഞെടുത്തത്. ഗൗണിനു ഇണങ്ങുന്ന സിൽവർ കമ്മലുകളും ബ്രേസ്‌ലെറ്റും താരം അണിഞ്ഞിരുന്നു.
/indian-express-malayalam/media/media_files/8zJwcEJRLl4lsuIEGlbw.jpg)
കയ്യിൽ പരുക്കുമായാണ് ഐശ്വര്യ ഇത്തവണ റെഡ്കാർപെറ്റിൽ എത്തിയത്. വലതുകൈയിൽ പ്ലാസ്റ്റർ ധരിച്ചിരുന്നുവെങ്കിലും വളരെ ആത്മവിശ്വാസത്തോടെയാണ് താരം ചുവടുവെച്ചത്.
/indian-express-malayalam/media/media_files/scNKmJ6lWQOU7GjYzBbm.jpg)
2002ൽ സഞ്ജയ് ലീല ബൻസാലി ചിത്രമായ ദേവദാസിന്റെ പ്രീമിയറിനായാണ് ഐശ്വര്യ ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ലോറിയൽ ബ്രാൻഡിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ കാൻ ഫെസ്റ്റിവൽ വേദിയിലേക്ക് എത്തികൊണ്ടിരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us