/indian-express-malayalam/media/media_files/eq4KEvtzHWeMADJrdYOB.jpg)
കിയാര അദ്വാനി
താര സമ്പന്നമായ കാൻ വേദിയിലേയ്ക്ക് ഏവരെയും ഞെട്ടിച്ചുകൊണ്ട് സ്റ്റൈലിഷ് ലുക്കിൽ കിയാര അദ്വാനി. കാനിലെ റെഡ്കാർപെറ്റിൽ ആദ്യമായാണ് കിയാര എത്തുന്നത്. ഐവറി ആൻഡ് ക്ലീൻ ലുക്കിലുള്ള താരത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഡീപ്പ് ലെഗ്തിലുള്ള കഴുത്തും സ്ളിറ്റും ഉൾപ്പെടുന്ന ഐവറി കളറിലുള്ള ഔട്ട്ഫിറ്റാണ് കിയാര തൻ്റെ ആദ്യത്തെ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വ്യത്യസ്തമായ രണ്ട് സ്ലീവുകളും നൽകിയിരിക്കുന്നു.
കഴുത്തിൽ നിന്നു പുറകിലേയ്ക്കു നീണ്ടു കിടക്കുന്ന കേപ്പാണ് പ്രബൽ ഗുരുങ് ഡിസൈൻ ​ചെയ്ത ഈ ഔട്ട്ഫിറ്റിൻ്റെ ഏറ്റവും ആകർഷണം. ഹെവി മേക്കപ്പോ അധികം അക്സസറികളോ ഉപയോഗിച്ചിട്ടില്ല. പവിഴമുത്തുകൊണ്ടുള്ള ലോങ് കമ്മലുകളും, മോതിരവും, ഹെയർ ക്ലിപ്പും, കൂടാതെ കൈകളിൽ ഒരു ഗോൾഡൻ ഹാൻഡ് കഫുമാണ് താരം അണിഞ്ഞിരിക്കുന്നത്.
മോണോക്രോം ലുക്കിനായി വെള്ള കളറിലുളള ഹീലും തിരഞ്ഞെടുത്തിരിക്കുന്നു. മേക്കപ്പിലാകട്ടെ കണ്ണുകളാണ് കൂടുതൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ലേഖ ഗുപ്തയാണ് കിയാരയുടെ കാൻ മേക്കപ്പ് ചെയ്തിരിക്കുന്നത്. എൽസി ഛേത്രി, അഭിമന്യു ദേശായി എന്നിവർ ചേർന്നാണ് ഈ ഐവറി ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
റെഡ് സീ ഫിലിം ഫൗണ്ടേഷൻ്റെ വുമൺ ഇൻ സിനിമ ഗാലയെ പ്രതിനിധീകരിച്ചുകൊണ്ടാണ് കിയാര തൻ്റെ ആദ്യത്തെ കാൻ കാർപെറ്റിലേയ്ക്ക് എത്തിയിരിക്കുന്നത്. താരത്തിൻ്റെ വ്യത്യസ്തമായ കാൻ ലുക്കുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us