scorecardresearch

പ്രായം 50 ലേക്ക്, പ്രീതി സിന്റയുടെ ചർമ്മ രഹസ്യം

ദിവസവും ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഭക്ഷണം ചെറിയ അളവിൽ ഒരു ദിവസം ആറോ ഏഴോ തവണയായിട്ടാണ് കഴിക്കുന്നത്

ദിവസവും ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഭക്ഷണം ചെറിയ അളവിൽ ഒരു ദിവസം ആറോ ഏഴോ തവണയായിട്ടാണ് കഴിക്കുന്നത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Preity Zinta

പ്രീതി സിന്റ

ഒരു കാലത്ത് ബോളിവുഡിലെ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന നടിയാണ് പ്രീതി സിന്റ. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും താരത്തിന്റെ ആരാധക വൃന്ദത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല. ആരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് പ്രീതിയുടേത്. നുണക്കുഴികളോടു കൂടിയ ചിരിയാണ് പ്രധാന ആകർഷണം.

Advertisment

പ്രീതി സിന്റയ്ക്ക് പ്രായം 49 ആയി. ഈ പ്രായത്തിലും താരം ഫിറ്റ്നസിൽ ഏറെ ശ്രദ്ധാലുവാണ്. താരത്തിന്രെ തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യം അറിയേണ്ടേ?. എല്ലാ ദിവസവും പ്രീതി സിന്റ ക്ലെൻസിങ്, ടോണിങ്, മോയിസ്ച്യുറൈസിങ് തുടങ്ങി ചർമ്മസംരക്ഷണ ദിനര്യ ചെയ്യാറുണ്ട്. താരത്തിന്റെ തിളങ്ങുന്ന ചർമ്മത്തിന്റെ പ്രധാന രഹസ്യം പഴങ്ങളാണ്. മാമ്പഴവും പപ്പായയുമാണ് നടിയുടെ ഇഷ്ട പഴങ്ങൾ. ഇവ രണ്ടും ചർമ്മത്തിന് മിനുസവും തിളക്കവും നൽകുന്നതാണ്.

താരത്തിന്റെ ക്ലിയർ ചർമ്മത്തിനു പിന്നിലെ മറ്റൊരു രഹസ്യം വെള്ളമാണ്. ദിവസവും ധാരാളം വെള്ളം കുടിക്കാറുണ്ട്. ഇത് ചർമ്മത്തിൽനിന്നും അഴുക്കുകളെ പുറന്തള്ളാൻ സഹായിക്കും. അതുപോലെ തന്നെ, നൈറ്റ് ക്രീം ഉപയോഗിക്കാതെ പ്രീതി സിന്റ ഒരിക്കലും ഉറങ്ങാറില്ല. ഇത് കൊളാജൻ ഉത്പാദനത്തിനും ചർമ്മം പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. എപ്പോഴും പോസിറ്റീവ് ആയിരിക്കാനാണ് പ്രീതിക്ക് ഇഷ്ടം. സമ്മർദമുള്ള കാര്യങ്ങൾ ഒന്നും തന്നെ താരം ചെയ്യാറില്ല. അതിനാൽതന്നെ യുവത്വം നഷ്ടപ്പെടാതെ ജീവിക്കാൻ താരത്തിന് കഴിയുന്നുണ്ട്.

ദിവസവും ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഭക്ഷണം ചെറിയ അളവിൽ ഒരു ദിവസം ആറോ ഏഴോ തവണയായിട്ടാണ് കഴിക്കുന്നത്. ഇത് ആരോഗ്യം നിലനിർത്താൻ സഹായിക്കും. മുടി സംരക്ഷണത്തിനും നടി പ്രാധാന്യം കൊടുക്കാറുണ്ട്. മുടിയിൽ ആഴ്ചയിൽ മൂന്നു തവണ ഷാംപൂവും കണ്ടിഷണറും ഉപയോഗിക്കാറുണ്ട്. മുടിയുടെ അറ്റം ഇടയ്ക്കിടെ ട്രിം ചെയ്ത് കൊടുക്കും. മുടി പെട്ടെന്ന് വളരുന്നതിന് ഇത് സഹായിക്കും. അതുപോലെ തിളങ്ങുന്ന ചർമ്മത്തിന് ഉറക്കവും വളരെ പ്രധാന്യമാണെന്ന് നടി പറയുന്നു. ദിവസവും 7-8 മണിക്കൂർ ഉറങ്ങാറുണ്ട്. 

Advertisment

Read More

Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: