scorecardresearch

ഗോൾഡിൽ ക്വീനായി കാൻ റെഡ് കാർപെറ്റ് കീഴടക്കി ജാക്വിലിൻ ഫെർണാണ്ടസ്

നീളമുള്ള ഗോൾഡൻ ഗൗണിൽ അതി സുന്ദരിയായ താരത്തിൻ്റെ ചിത്രങ്ങളും വീഡിയോയുമാണ്  സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

നീളമുള്ള ഗോൾഡൻ ഗൗണിൽ അതി സുന്ദരിയായ താരത്തിൻ്റെ ചിത്രങ്ങളും വീഡിയോയുമാണ്  സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

author-image
Lifestyle Desk
New Update
Jacqueline Fernandez |  Cannes 2024

ജാക്വിലിൻ ഫെർണാണ്ടസ്

ഐശ്വര്യറായ്, കിയാര തുടങ്ങിയ ബോളിവുഡ് നടിമാർക്കൊപ്പം ജാക്വിലിനും കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റ് കീഴടക്കി. താരത്തിൻ്റെ ആദ്യത്തെ റെഡ് കാർപെറ്റാണിത്. ഓട്ടോമേറ്റീവ് ബ്രാൻഡായ ബിഎംഡബ്ലുവിനെ പ്രതിനിധീകരിച്ചാണ് ജാക്വിലിൻ​ കാനിലെത്തിയത്.

Advertisment

നീളമുള്ള ഗോൾഡൻ ഗൗണിൽ അതി സുന്ദരിയായ താരത്തിൻ്റെ ചിത്രങ്ങളും വീഡിയോയുമാണ്  സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൈക്കൽ ഡി കോച്ചറാണ് ഈ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്ലീവ് ലെസ് ആയിട്ടുള്ള റോസ് ഗോൾഡ് കളറിലുള്ള ഗൗണിനു മെറ്റാലിക് ഫിനിഷാണ് നൽകിയിരിക്കുന്നത്. നൈറ്റ് പാർട്ടിക്ക് ഉചിതമായ രീതിയിൽ സ്മൂത്ത് ഫിനിഷിങ്ങോടുകൂടിയാണ് ഔട്ട് ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. 

Jacqueline Fernandez Cannes

ഡയമെണ്ട് അക്സസറീസാണ് ഇതിനൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്. പ്ലെയിൻ നെക്കായതിനാൽ ലോങ് ഇയർറിങും, ഒരു ഹെവി വളയും, മോതിരവും മാത്രമാണ് അക്സസറിയായ് നൽകിയിരിക്കുന്നത്. ലേബൽ ഹസ്സൻസാഡെ ജുവലറിയുടേതാണ് ഇവ. 

Advertisment

ലൂസ് ആൻഡ് വെയ്‌ലി ഹെയർ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. മിനിമൽ മേക്കപ്പിൽത്തന്നെ ഷിമ്മറിങ് ഐഷാഡോയും, ഹെവിയായിട്ടുള്ള മസ്കാരയും നൽകിയിരിക്കുന്നു. 

കാൻ​ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ​ താൻ​ ആകാംക്ഷയോട കാത്തിരിക്കുന്നുവെന്ന് ജാക്വിലിൻ മുൻപ് പറഞ്ഞിരുന്നു.

Read More

Fashion Jacqueline Fernandez Cannes Film Festivel Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: