/indian-express-malayalam/media/media_files/cYj1jpgweXXR9REFCVdK.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ രാകുൽ പ്രീത് സിങ്
വിവാഹത്തിന് ശേഷം ജിമ്മിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ബോളുവിന്റെ പ്രിയതാരം രാകുൽ പ്രീത് സിങ്. 65 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്യാതുകൊണ്ടാണ് താരം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. വർക്കൗട്ട് വീഡിയോകൾ രാകുൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
അപകടം ഇല്ലാതെ എങ്ങനെ ഡെഡ്‌ലിഫ്റ്റ് ചെയ്യാം?
നിങ്ങൾ ഒരു തുടക്കക്കാരൻ ആയാലും, പരിചയസമ്പന്നൻ ആയാലും, ഫലപ്രദമായ ഒരു വ്യായാമത്തിന് ശരിയായ രീതികൾ മനസ്സിലാക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
കൃത്യമായ ഭാരം തിരഞ്ഞെടുത്ത് വർക്കൗട്ട് ആരംഭിക്കുക. തുടക്കക്കാർക്ക്, ശരീരത്ത ചലനങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനും ആയാസത്തിൻ്റെ സാധ്യത കുറയ്ക്കുന്നതിനും കുറഞ്ഞ ഭാരത്തിൽ നിന്ന് ആരംഭിക്കുന്നതാണ് നല്ലത്. ശരീരത്തിന് കൂടുതൽ ഭാരം ഉയർത്താനുള്ള ശക്തി ആർജിക്കുന്നത് അനുസരിച്ച് ഭാരം കൂട്ടുക എന്നതാണ് വ്യായാമത്തിലെ തത്വം, ഫിറ്റ്നസ് വിദഗ്ധയായ ഗരിമ ഗോയൽ പറഞ്ഞു.
ഒന്നിലധികം പേശി ഗ്രൂപ്പുകളെ ഒരേസമയം ഉൾപ്പെടുത്തി മൊത്തത്തിലുള്ള ശക്തിയെ പ്രോത്സാഹിപ്പിക്കുകയും പേശികളെ വികസിപ്പിക്കുകയും ചെയ്യുന്ന ഒരു വർക്കൗട്ടാണ് ഡെഡ്‌ലിഫ്റ്റ്. ഇതിനായി പരിശീലകരുടെ നിർദേശം അനുസരിച്ച് കൃത്യമായ പൊസിഷൻ നിലനിർത്തേണ്ടത് പ്രധാനമാണ്. നട്ടെല്ലിന്റെയും, സന്ധികളുടെയും ശരിയായ സ്ഥാനം പ്രധാനമാണ്.
എന്താണ് മനസ്സിൽ സൂക്ഷിക്കേണ്ടത്?
- ചലനങ്ങളെ നിയന്ത്രക്കേണ്ടത് പ്രധാനമാണ്. വേഗത്തിലുള്ളതോ ഇളകിയോ, തിരിഞ്ഞോ ഉള്ള ചലനങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യം വച്ച പേശികളിൽ ഫലപ്രദമായി പ്രവർത്തിക്കാനും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സഹായിക്കുന്നു.
 - സാവധാനം മനസുറപ്പിച്ച് കൃത്യമായി വ്യായാമം ചെയ്യുന്നത്, വ്യായാമത്തിൻ്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നു.
 - വ്യായമത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ശ്വസനം. ചലനവുമായി ശ്വാസോച്ഛ്വാസം ഏകോപിപ്പിക്കുന്നത് കോർ സ്റ്റെബിലിറ്റിക്ക് മാത്രമല്ല മാത്രമല്ല, ഇൻട്രാ വയറിലെ മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
 - ഡെഡ്‌ലിഫ്റ്റ് പോലുള്ള വ്യായാമങ്ങൾ സ്വയം പരിശീലിക്കാമെങ്കിലും, അപകടസാധ്യത മുൻനിർത്തി, പരിശീലകരുടെ നിർദേശം തേടേണ്ടത് പ്രധാനമാണ്.
 - ഏതു വ്യായാമാമായാലും, പുരോഗതിക്ക് കാലതാമസം നേരിടാം. അതിനാൽ പെട്ടന്ന് ഭാരം വർധിപ്പിക്കാതെ ക്ഷമയോടെ പരിശീലിക്കുക.
 - വ്യായാമങ്ങൾക്കിടയിൽ കൃത്യമായ വിശ്രമ വേളകൾ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വിശ്രമ ദിനങ്ങൾ ശീലമാക്കു.
 - ആവശ്യമായ ഉറക്കം, ശരിയായ പോഷകാഹാരം, ജലാംശം എന്നിവ വീണ്ടെടുക്കലിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ഗുണകരമാണ്.
 
സംശയങ്ങൾ ഒഴിവാക്കുന്നതിനും കൃത്യമായ മാർഗനിർദേശം നേടുന്നതിനും വിദഗ്ധരുടെ നിർദേശം സ്വീകരിക്കണം.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us