/indian-express-malayalam/media/media_files/KzMKCXPnTaGsL0zNrvjl.jpg)
അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള യോഗ 'ഫ്ലോ'യിലൂടെ ഭാരം കുറയ്ക്കാനുള്ള യാത്രയിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാമെന്നാണ് യോഗാ പരിശീലകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിൻ്റെ പരിമിതികളും ആരോഗ്യകരമായ ജീവിതശൈലിയും എങ്ങനെ യോജിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ശരീര ഭരം നിയന്തിക്കുന്നതിന് സൈഡ് പ്ലാങ്കുകൾ, ധനുരാസനം തുടങ്ങിയ യോഗാസനങ്ങൾ പങ്കുവയ്ക്കുകയാണ്, യോഗാ പരിശീലകയായ ഹരിത അഗർവാൾ.
“സുസ്ഥിരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നതിന് സ്ഥിരമായ പരിശ്രമം ആവശ്യമാണ്. വ്യക്തികളെ അവരുടെ യോഗ പരിശീലനത്തിൻ്റെ ദൈർഘ്യവും തീവ്രതയും വർദ്ധിപ്പിക്കുന്നതും മറ്റ് വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നതും ഗുണകരമാണ്. സമീകൃതവും പോഷക സമ്പന്നവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് ആരോഗ്യകരമായി ഭാരം നിയന്ത്രക്കുന്നതിനും നിലനിർത്തുന്നതിനും പ്രധാനമാണ്," ഫിറ്റ്നസ് വിദഗ്ധ ഗരിമ ഗോയൽ പറഞ്ഞു.
വിവിധ പേശികളെ സജീവമാക്കുന്ന ഐസോമെട്രിക് കോണ്ട്രാക്ഷൻസും ചലനാത്മക ചലനങ്ങളും യോഗാസനങ്ങളിൽ ഉണ്ട്. പേശികളുടെ വാര്യർ പോസുകൾ, സൂര്യനമസ്‌കാരം, ബാലൻസിങ് പോസുകൾ തുടങ്ങിയ പോസുകളിൽ ശക്തി വർദ്ധിപ്പിക്കുകയും, മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന ബേസൽ മെറ്റബോളിക് റേറ്റിനായി (ബിഎംആർ) മെലിഞ്ഞ മസിൽ മാസ്സ് ഉണ്ടാക്കിയെടുക്കുന്നതിനും നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ഈ പ്രവർത്തനങ്ങൾ വിശ്രമത്തിൽ പോലും കലോറി കത്തിക്കുന്നു, ഗരിമ ഗോയൽ പറഞ്ഞു.
യോഗാഭ്യാസം- ശ്രദ്ധാ, ആഴത്തിലുള്ള ശ്വസനം, വിശ്രമ വിദ്യകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിലും കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിലും ഈ ഘടകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമ്മർദ്ദമുള്ള സമയത്ത് പലപ്പോഴും ഉയർന്നുവരുന്ന കോർട്ടിസോൾ, കൊഴുപ്പ് സംഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കൂടുതലായും വയറിന് ചുറ്റും കൊഴുപ്പ് സംഭരിക്കുന്നു. യോഗാഭ്യാസങ്ങളിലൂടെ വ്യക്തകൾക്ക് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാം. ഇത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.