/indian-express-malayalam/media/media_files/vFW3G1o0erD7BkLc34Yl.jpg)
Photo Source: Pexels
നല്ലൊരു ഭക്ഷണം വയർ നിറയ്ക്കുക മാത്രമല്ല സംതൃപ്തി നൽകുകയും ചെയ്യും. വയർ നിറഞ്ഞ സംതൃപ്തി ലഭിക്കുന്ന അനാവശ്യ ലഘുഭക്ഷണ ഓപ്ഷനുകളിൽനിന്ന് വിട്ടുനിൽക്കാൻ സഹായിക്കും. എന്നാൽ, പലപ്പോഴും ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെടാറുണ്ട്. ഇതിനുള്ള കാരണവും അവ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നിധി ശർമ്മ.
ഭക്ഷണത്തിലെ പ്രോട്ടീൻ കുറവ്: ഭക്ഷണത്തിന്റെ 1/3 ഭാഗം പ്രോട്ടീൻ ആയിരിക്കണം. പയറുവർഗ്ഗങ്ങൾ, പനീർ മുതലായവ ആകാം പ്രോട്ടീന്റെ പ്രധാന ഉറവിടങ്ങൾ. എല്ലാ ഭക്ഷണത്തിലും ഇവ ചേർക്കുക.
ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കുക: ഭക്ഷണം കഴിക്കുമ്പൾ ശ്രദ്ധിക്കാതെ മറ്റെന്തെങ്കിലും കാര്യത്തിൽ വ്യാപൃതമായി ഇരുന്നാൽ മനസിന് തൃപ്തികരമായ ഒരു സിഗ്നൽ ലഭിക്കില്ല. ഇത് വിശപ്പ് അനുഭവപ്പെടുന്ന സിഗ്നലിനും അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും.
സംതൃപ്തി കിട്ടുന്നതിനുള്ള കാലതാമസം: സംതൃപ്തിയുടെ സിഗ്നൽ സാധാരണയായി 15-20 മിനിറ്റ് വൈകും. അതിനാൽ, നിങ്ങൾ സമീകൃതാഹാരം കഴിച്ചിട്ടുണ്ടെങ്കിൽ തലച്ചോറിലേക്ക് സിഗ്നൽ കൈമാറാൻ കുടലിന് കുറച്ച് സമയം നൽകുക. ഭക്ഷണത്തിന് ശേഷം വിശപ്പ് തോന്നുന്നുവെങ്കിൽ, 20 മിനിറ്റ് കാത്തിരിക്കുക, അടുക്കള വൃത്തിയാക്കുക, നിങ്ങൾക്ക് ഉടൻ തന്നെ സംതൃപ്തി അനുഭവപ്പെടും.
മധുരം കഴിക്കാൻ തോന്നുക: മിക്ക കറികളും പലതരം മസാലകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽതന്നെ ഭക്ഷണത്തിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കാൻ ആഗ്രഹം തോന്നിയേക്കാം. ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് ഈ ആസക്തി ഒഴിവാക്കാൻ സഹായിക്കും.
ചിയ വിത്ത് പാനീയം: ഭക്ഷണം കഴിഞ്ഞ് 30 മിനിറ്റിനു ശേഷവും വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, 2 ടീസ്പൂൺ ചിയ വിത്തുകൾ എടുത്ത് വെള്ളത്തിൽ ചേർക്കുക, 30 മിനിറ്റുകൾക്കുശേഷം കുടിക്കുക. ചിയ വിത്തുകളിൽ പോഷകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. വിശപ്പ് ശമിപ്പിക്കാൻ ഇത് സഹായിക്കും. രാത്രി വൈകി ജോലി ചെയ്യുകയും അത്താഴം നേരത്തെ കഴിച്ചതിനു ശേഷം വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ ഈ പാനീയം കുടിക്കാമെന്ന് ശർമ്മ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.