/indian-express-malayalam/media/media_files/73g2FLLqMTu4tY6ky9qA.jpg)
Photo Source: Pexels
തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണത്തിൽ എപ്പോഴെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടോ?. ഒരുപക്ഷേ, ഉത്തരം ഇല്ല എന്നായിരിക്കും. ശരീരഭാരം കുറയ്ക്കുന്നതിനോ ആരോഗ്യമുള്ള ഹൃദയത്തിനോ വേണ്ടി ഒരു ഡയറ്റ് പ്ലാൻ രൂപപ്പെടുത്താറുണ്ട്, പക്ഷേ തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടി ഒന്നും ചെയ്യാറില്ല. തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും ഓർമ്മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
ഇവയെല്ലാം ദൈനംദിന ഭക്ഷണത്തിൽ മിതമായ അളവിൽ എളുപ്പത്തിൽ ചേർക്കാൻ കഴിയുന്ന ഭക്ഷണങ്ങളാണ്. അത്തരത്തിലൊരു ഭക്ഷണത്തെക്കുറിച്ചാണ് ഇനി പറയുന്നത്. ഈ ഭക്ഷണം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങളും വാഗ്‌ദാനം ചെയ്യുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ മത്തങ്ങ വിത്തുകളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ന്യൂറോ ട്രാൻസ്മിഷൻ, സിനാപ്റ്റിക് പ്ലാസ്റ്റിറ്റി എന്നിവയുൾപ്പെടെ വിവിധ ജൈവ രാസ പ്രക്രിയകളിൽ പ്രധാന പങ്ക് വഹിക്കുന്ന മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം ധാരാളമുണ്ടെന്ന് അവർ പറഞ്ഞു.
/indian-express-malayalam/media/media_files/0q56pVccBgGXW7wqU2yh.jpg)
''മഗ്നീഷ്യം നാഡീകോശങ്ങളുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. തലച്ചോറിലെ സിഗ്നലുകൾ സംപ്രേഷണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, മത്തങ്ങ വിത്തുകളിൽ സിങ്ക്, കോപ്പർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ മസ്തിഷ്‌ക-സൗഹൃദ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ മസ്തിഷ്ക കോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുന്നു,'' അവർ വ്യക്തമാക്കി.
മഗ്നീഷ്യം കൂടാതെ, ആന്റി ഓക്സിഡന്റുകൾ, സിങ്ക്, ഫൈബർ, പ്രോട്ടീൻ, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ് മത്തങ്ങ വിത്തുകൾ. ഹൃദയാരോഗ്യത്തിന് മത്തങ്ങ വിത്തുകൾ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
തൈര്, ഓട്സ്, സ്മൂത്തികൾ, ഷേക്ക്സ് അല്ലെങ്കിൽ സൂപ്പ് എന്നിവയിൽ മത്തങ്ങ വുത്തുകൾ ചേർത്ത് ആസ്വദിക്കാം. നിങ്ങളുടെ ട്രയൽ മിശ്രിതത്തിലേക്ക് മത്തങ്ങ വിത്തുകൾ ചേർക്കാനും കഴിയും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.