/indian-express-malayalam/media/media_files/NGQ0UFZYwLnGTUlwsxRc.jpg)
Photo Source: Pexels
രാവിലെ കുളിക്കുന്നവരാണ് ഒരുകൂട്ടം, മറ്റു ചിലർ രാത്രിയാണ് കുളിക്കുന്നത്. അങ്ങനെയെങ്കിൽ കുളിക്കുന്നതിന് അനുയോജ്യമായ സമയം ഏതാണ്?. ഭക്ഷണത്തിനു മുൻപോ ശേഷമോ ആണ് കുളിക്കേണ്ടത്?. ഭക്ഷണം കഴിക്കുന്നത് മുൻപ് കുളിക്കുന്നതാണ് നല്ലെന്ന് വിദഗ്ധർ പറയുന്നു. ഇത് മികച്ച ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. ഭക്ഷണത്തിനുശേഷം കുളിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ ചില കാരണങ്ങൾ നോക്കാം.
ദഹന അസ്വസ്ഥത
ഭക്ഷണം കഴിച്ചയുടൻ കുളിക്കുന്നത് ദഹനപ്രക്രിയയെ തടസപ്പെടുത്തും. ചിലപ്പോൾ ദഹനക്കേടിന് ഇടയാക്കും.
രക്തസമ്മർദം
ഹോട് ഷവർ രക്തസമ്മർദം കൂട്ടും. ദഹനസമയത്ത് സ്വാഭാവികമായും രക്തസമ്മർദം ഉയരുന്നതിനാൽ ഭക്ഷണം കഴിച്ച ഉടൻ കുളിക്കുന്നത് അനുയോജ്യമല്ല, പ്രത്യേകിച്ച് ഹൈപ്പർടെൻഷനുള്ള വ്യക്തികൾക്ക്.
താപനിലയിലെ മാറ്റങ്ങൾ
ചൂടുവെള്ളത്തിൽ കുളിക്കുക, അതു കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കുക തുടങ്ങിയ ശരീര താപനിലയിലെ പെട്ടെന്നുള്ള മാറ്റം രക്തചംക്രമണത്തെയും ദഹനത്തെയും ബാധിക്കും.
ദഹന എൻസൈമുകൾ
ഭക്ഷണത്തിന് ശേഷം കുളിക്കുന്നത് ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത എണ്ണകളും എൻസൈമുകളും ചർമ്മത്തിൽ നിന്ന് കഴുകിക്കളയും.
ഊർജ ഉപഭോഗം
കുളിക്കുന്ന സമയത്ത് ശരീര താപനില നിയന്ത്രിക്കാൻ ശരീരം ഊർജം ചെലവഴിക്കുന്നു. ഇത് ദഹനത്തിനും ഉപാപചയ പ്രക്രിയയ്ക്കും ആവശ്യമായ ഊർജം നഷ്ടപ്പെടുത്തിയേക്കാം.
ഭക്ഷണശേഷം കുളിക്കാൻ എത്ര സമയം കാത്തിരിക്കണം
ഭക്ഷണം കഴിച്ചശേഷം മാത്രമേ കുളിക്കൂ എന്നുള്ളവർക്ക് ഭക്ഷണം കഴിച്ച് അര മണിക്കൂറോ ഒരു മണിക്കൂറിനോ ശേഷം കുളിക്കാം. ദഹനപ്രക്രിയ തുടങ്ങുന്നതിന് മതിയായ സമയം ഇതിലൂടെ ലഭിക്കുകയും ഏതെങ്കിലും തരത്തിലുള്ള അസ്വാസ്ഥ്യമോ ദഹനപ്രശ്നമോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.