/indian-express-malayalam/media/media_files/lLcqk1Wl1bGL9O7EkN08.jpg)
ചിത്രം: ഫ്രിപിക്
പുറത്തു പോകുമ്പോഴൊക്കെ നിലക്കടല കൊറിക്കുന്നത് പലർക്കും പതിവാണ്. എന്നാൽ നിലക്കടല അമിതമായികഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പലർക്കും അറിയില്ല. ഗുണമേന്മയില്ലാത്ത നിലക്കടല, വിഷവസ്തുവായ അഫ്ലാറ്റോക്സിൻ ഉത്പാദിപ്പിക്കുകയും, ഇത് അമിതമായി കഴിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നാണ് പോഷകാഹാര വിദഗ്ധയായ പൂജ പാൽരിവാല പറയുന്നത്.
അഫ്ലാടോക്സിൻ, കരളിനെ വിവിധ തകരാറുകളിലേക്കും കാൻസറിലേക്കും വരെ നയിക്കുന്നു. അഫ്ലാറ്റോക്സിൻ മലിനീകരണ സാധ്യത കുറയ്ക്കുന്നതിന് നിലക്കടല മിതമായ അളവിൽ കഴിക്കുന്നതും അവ ശരിയായി സംഭരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്, പൂജ കൂട്ടിച്ചേർത്തു.
നിലക്കടല കഴിക്കുന്നത് പൊതുവേ ആരോഗ്യകരമായാണ് കണക്കാക്കുന്നത്. കാരണം അവശ്യ അമിനോ ആസിഡുകൾ, റൈബോഫ്ലേവിൻ, ബി 9, ഇ തുടങ്ങിയ വിറ്റാമിനുകളും ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും ഫിനോളുകളും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകൾ, മോണോ, പോളി-അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ധാതുക്കൾ, അവശ്യ അമിനോ ആസിഡുകൾ എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. കരളിനെ ആരോഗ്യകരമായി നിലനിർത്താനും നാഷ്, എൻഎഎഫ്എൽഡി എന്നിവയ്‌ക്കെതിരെ പോരാടാനും ചിലരിൽ വിട്ടുമാറാത്ത കരൾ രോഗം തടയാനും ഈ ഘടകങ്ങൾ സഹായിക്കുന്നു.
എന്നാൽ, കൃത്യമായ രീതിയിൽ സംഭരിക്കാത്ത നിലക്കടലയിൽ കുമിൾ വളർച്ച/പൂപ്പൽ വളർച്ച എന്നിവ ഉണ്ടാകാം. ഇത് അഫ്ലാറ്റോക്സിൻ ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകാം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ)- ലഖ്‌നൗ പറയുന്നത്, ഇന്ത്യയിലെ 21 ശതമാനം നിലക്കടലയിലും അഫ്ലാറ്റോക്സിൻ അടങ്ങിയിട്ടുണ്ടാകാമെന്നാണ്. ഇത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല ഡോ ദലീപ് ദുഡെ പറഞ്ഞു.
ഇന്ത്യൻ നിലക്കടലയിലെ അഫ്ലാറ്റോക്സിൻ അളവ് അനുവദനീയമായ പരിധിയേക്കാൾ 40 മടങ്ങ് കൂടുതലാണെന്ന്, ഐസിഎംആർ ചൂണ്ടിക്കാട്ടിയുട്ടുണ്ട്. കൃത്യമായി പാക്കുചെയ്യാത്തതും, നിറം മാറിയതോ, രൂപം മാറിയതോ, പൂപ്പലിന്റെ സാനിധ്യം ഉള്ളതോ ആയ നിലക്കടല ഒഴിവാക്കണമെന്നാണ്, ഡോ ദലീപ് ഗുഡെ നിർദേശിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.