/indian-express-malayalam/media/media_files/hZYJhDpQvSwM29LfeZEO.jpg)
Photo Source: Pexels
പ്രമേഹമുള്ളവർ ഭക്ഷണ തിരഞ്ഞെടുപ്പുകളിൽ വളരെയധികം ജാഗ്രത പുലർത്തണം. പ്രമേഹ-സൗഹൃദ ഭക്ഷണങ്ങൾ ഉപയോഗിച്ച് ദിവസം തുടങ്ങുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ വർധനവിനെ തടയാനാകും. പ്രമേഹമുള്ളവർ സമീകൃതാഹാരം കഴിച്ചാണ് ദിവസം തുടങ്ങേണ്ടത്. ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിച്ചിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.
കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളും പ്രമേഹരോഗികളുടെ പ്രഭാതഭക്ഷണത്തിന് അനുയോജ്യമായ ഓപ്ഷനുകളാണ്. എന്നാൽ, ശുദ്ധീകരിച്ചതും നാരുകൾ കുറഞ്ഞതും ലളിതമായ കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. പ്രമേഹം തടയാൻ സഹായിക്കുന്ന ചില ഇന്ത്യൻ സൂപ്പർഫുഡുകൾ ഏതൊക്കെയെന്ന് നോക്കാം.
1. പാവയ്ക്ക ജ്യൂസ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളുടെ സമ്പന്നമായ ഉറവിടമാണ് പാവയ്ക്ക. രാവിലെ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോളിപെപ്റ്റൈഡ്-പി പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
2. ഉലുവ കുതിർത്തത്
പ്രമേഹ വിരുദ്ധ ഗുണങ്ങൾക്ക് പേരുകേട്ടതുമാണ് ഉലുവ. ഇവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കുതിർത്ത ഉലുവ കഴിക്കുകയോ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നത് ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കും.
3. നെല്ലിക്ക ജ്യൂസ്
വിറ്റാമിൻ സിയുടെ കലവറയാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റിനും ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങൾക്കും പേരുകേട്ടതാണ്. നെല്ലിക്ക പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തി പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
4. മഞ്ഞൾ വെള്ളം
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഇഫക്റ്റുകൾക്ക് പേരുകേട്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കുർക്കുമിൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
5. കറുവപ്പട്ട ചായ
കറുവപ്പട്ടയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാൻ സഹായിക്കും. വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ പ്രമേഹവും അതിന്റെ സങ്കീർണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us