/indian-express-malayalam/media/media_files/FkDx9UKsC7JCDTvnvhKz.jpg)
Photo Source: Pixabay
പലരും നേരിടുന്നൊരു പ്രശ്നമാണ് മലബന്ധം. ജങ്ക് ഫുഡ് ഉപഭോഗം, മദ്യപാനം, അമിതമായി ഭക്ഷണം കഴിക്കൽ, നാരുകളുടെകുറവ്, അപര്യാപ്തമായ വെള്ളം തുടങ്ങിയവയാണ് മലബന്ധത്തിന്റെ ചില കാരണങ്ങൾ. പുകവലിയും വ്യായാമക്കുറവും മറ്റു ഘടകങ്ങളാണ്. മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന ചില ആയുർവേദ വഴികളുണ്ട്. എങ്കിലും, സമീകൃതാഹാരം കഴിക്കുന്നതിലൂടെയും പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും മലബന്ധം തടയുന്നതാണ് കൂടുതൽ നല്ലത്.
ത്രിഫല
മലബന്ധം അകറ്റാൻ ഏറ്റവും ഫലപ്രദമായ ആയുർവേദ പ്രതിവിധികളിൽ ഒന്നാണ് ത്രിഫല. ത്രിഫലയ്ക്ക് പോഷകഗുണമുള്ള ഗ്ലൈക്കോസൈഡ് ഉണ്ട്. വെള്ളത്തിൽ ത്രിഫല പൊടി ചേർത്ത് ചായ തയ്യാറാക്കി കുടിക്കാം. അതുപോലെ തന്നെ ഒരു ടീസ്പൂണിന്റെ നാലിലൊന്ന് ഭാഗം ത്രിഫലയും അര ടീസ്പൂൺ മല്ലിയും ഒരു ടീസ്പൂണിന്റെ നാലിലൊന്ന് ഭാഗം ഏലക്ക വിത്തും പൊടിച്ചെടുക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി കുടിക്കുക. മലബന്ധം അകറ്റാൻ ഫലപ്രദമാണിത്.
വറുത്ത പെരുംജീരകം
മലബന്ധമുണ്ടെങ്കിൽ, ഒരു ടീസ്പൂൺ പെരുംജീരകം വറുത്ത് പൊടിച്ചത് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുക. പെരുംജീരകം കഴിക്കുന്നത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ മലവിസർജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചില ഗ്യാസ്ട്രിക് എൻസൈമുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കും.
ബെയ്ൽ പഴത്തിന്റെ പൾപ്പ്
ബെയ്ൽ പഴത്തിന് പോഷകഗുണമുണ്ട്. മലബന്ധമുണ്ടെങ്കിൽ, വൈകുന്നേരം അത്താഴത്തിന് മുമ്പ് അര കപ്പ് ബെയ്ൽ ഫ്രൂട്ട് പൾപ്പ് ഒരു ടീസ്പൂൺ ശർക്കരയുമായി ചേർത്ത് കഴിക്കുക. പ്രമേഹമുള്ളവർ ബെയ്ൽ കഴിക്കുന്നതിനുമുമ്പ് ഡോക്ടറോട് ചോദിക്കുക.
ഇരട്ടിമധുരം
ഇരട്ടിമധുരത്തിന് ആന്റി-ഇൻഫ്ലാമേറ്ററി ഗുണമുണ്ട്. ഇത് ദഹനത്തെ സഹായിക്കും. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ പൊടിച്ച ഇരട്ടിമധുരവും ഒരു ടീസ്പൂൺ ശർക്കരയും ചേർത്ത് കുടിക്കുക. ഇത് കുടിക്കുന്നതിനു മുൻപ് ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us