scorecardresearch

ഈ പച്ചക്കറികൾ മുറിച്ച് 40 മിനിറ്റ് വച്ചാൽ ഗുണങ്ങളേറെ

കോളിഫ്‌ളവർ, ബ്രോക്കോളി, കാബേജ്, ബ്രസ്സൽസ്, കാലെ തുടങ്ങിയ ക്രൂസിഫറസ് ഭക്ഷണങ്ങളിലാണ് സൾഫോറോഫെയ്ൻ കൂടുതലായി കാണപ്പെടുന്നത്. ഇവയിൽ തന്നെ ബ്രൊക്കോളി ഏറ്റവും മികച്ച ഉറവിടമായി അറിയപ്പെടുന്നു

കോളിഫ്‌ളവർ, ബ്രോക്കോളി, കാബേജ്, ബ്രസ്സൽസ്, കാലെ തുടങ്ങിയ ക്രൂസിഫറസ് ഭക്ഷണങ്ങളിലാണ് സൾഫോറോഫെയ്ൻ കൂടുതലായി കാണപ്പെടുന്നത്. ഇവയിൽ തന്നെ ബ്രൊക്കോളി ഏറ്റവും മികച്ച ഉറവിടമായി അറിയപ്പെടുന്നു

author-image
Health Desk
New Update
health

Photo Source: Pexels

സോഷ്യൽ മീഡിയയിൽ പാചകം എളുപ്പമാക്കാൻ സഹായിക്കുന്ന നിരവധി നുറുങ്ങു വഴികളുണ്ട്. ചിലത് ഫലം കാണും, ചിലത് ഫലം കാണില്ല. കോളിഫ്ലവർ, കാബേജ് പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ പാചകം ചെയ്യുന്നതിന് മുൻപ് 40 മിനിറ്റ് വയ്ക്കണമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. പച്ചക്കറികൾ മുറിച്ചശേഷം 40-45 മിനിറ്റ് സൂക്ഷിക്കുമ്പോൾ കാൻസർ കോശങ്ങളെ ചെറുക്കുന്ന സൾഫോറാഫെയ്ൻ പുറത്തുവിടുന്ന രാസപ്രവർത്തനത്തിന് വിധേയമാകുന്നുവെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ് അവകാശപ്പെടുന്നു. 

Advertisment

ഇതിലെ വാസ്തവത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധരോട് ചോദിക്കാം. ഇത്തരം പച്ചക്കറികളിൽ ഗ്ലൂക്കോറഫാനിൻ അടങ്ങിയിട്ടുണ്ട്. ഇവ  മുറിക്കുമ്പോൾ വായുവിൽ സമ്പർക്കം പുലർത്തുകയും മൈറോസിനേസ് എൻസൈം വഴി ഒരു രാസപ്രവർത്തനത്തിന് വിധേയമാകുകയും ചെയ്യുന്നുവെന്ന് ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യൻ സുഷമ പി.എസ് പറഞ്ഞു. ഈ പ്രതിപ്രവർത്തനം ഗ്ലൂക്കോറഫാനിനെ സൾഫോറാഫേനാക്കി മാറ്റുന്നു. ഇതൊരു കാൻസർ വിരുദ്ധ ഗുണങ്ങളുള്ള ശക്തമായ ആന്റിഓക്‌സിഡന്റാണെന്ന് അവർ വ്യക്തമാക്കി.

വളരെ സിംപിളായി പറഞ്ഞാൽ, ഈ പച്ചക്കറികളിലെ ഗ്ലൂക്കോറഫാനിൻ എന്ന രാസവസ്തു മനുഷ്യരിലെ മൈറോസിനേസ് എന്ന എൻസൈമുമായി കലരുന്നു. ഇത് ഒരുതരം ഫൈറ്റോകെമിക്കലായ സൾഫോറാഫേൻ ഉത്പാദിപ്പിക്കുന്നു. ഫൈറ്റോകെമിക്കലുകൾക്ക് ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളുണ്ട്. കൂടാതെ സെൽ ഓക്‌സിഡേഷൻ കുറയ്ക്കുന്നതിലൂടെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്ന് ഡയറ്റീഷ്യൻ സിമ്രത് ഭുയി വിവരിച്ചു.

മുറിച്ച പച്ചക്കറികൾ എന്തിന് 40-45 മിനിറ്റ് സൂക്ഷിക്കണം?

''ഈ സമയം മൈറോസിനേസിനെ സജീവമാക്കുകയും ഗ്ലൂക്കോറഫാനിൻ സൾഫോറാഫെയ്നിലേക്ക് മാറുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. കോളിഫ്‌ളവർ, ബ്രോക്കോളി, കാബേജ്, ബ്രസ്സൽസ്, കാലെ തുടങ്ങിയ ക്രൂസിഫറസ് ഭക്ഷണങ്ങളിലാണ് സൾഫോറോഫെയ്ൻ കൂടുതലായി കാണപ്പെടുന്നത്. ഇവയിൽ തന്നെ ബ്രൊക്കോളി ഏറ്റവും മികച്ച ഉറവിടമായി അറിയപ്പെടുന്നു,'' ഭുയി പറഞ്ഞു.

Advertisment

ക്രൂസിഫറസ് പച്ചക്കറികളുടെ ആരോഗ്യ ഗുണങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ അവ മുറിച്ചുവച്ച് ഏറെ നേരം കഴിഞ്ഞശേഷം പാചകം ചെയ്യുന്നത് സഹായിക്കും. സമയ നഷ്ടമെന്ന് തോന്നുമെങ്കിലും ആരോഗ്യകരവും കൂടുതൽ പോഷകഗുണം നിറഞ്ഞതുമായ ഭക്ഷണം തയ്യാറാക്കാനാവും. എന്നാൽ, എല്ലാ പോഷകങ്ങളും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല പാചകരീതിയാണ് ആവിയിൽ വേവിക്കുന്നതെന്ന് ഓർമ്മിക്കണമെന്ന് സുഷമ വ്യക്തമാക്കി. 

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: