scorecardresearch

കുടലിന്റെ ആരോഗ്യം നിലനിർത്താൻ 5 സൂപ്പർഫുഡുകൾ

ദൈനംദിന ഭക്ഷണത്തിൽ സൂപ്പർഫുഡുകൾ ഉൾപ്പെടുത്തുന്നത് കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും പരിപാലിക്കുന്നതിനും നിർണ്ണായകമാണ്

ദൈനംദിന ഭക്ഷണത്തിൽ സൂപ്പർഫുഡുകൾ ഉൾപ്പെടുത്തുന്നത് കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും പരിപാലിക്കുന്നതിനും നിർണ്ണായകമാണ്

author-image
Health Desk
New Update
Health | Gut | Digestion

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ (ചിത്രം: ഫ്രിപിക്)

ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും മൂലക്കല്ലാണ് കുടലുകളുടെ ആരോഗ്യം. കുടിലിന് കൃത്യമായ പരിപാലനം ലഭിക്കാത്ത പക്ഷം വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇതു നയിക്കുന്നു. എന്നാൽ, ഭക്ഷണത്തിൽ ചില സൂപ്പർഫുഡുകൾ ഉൾപ്പെടുത്തുന്നതിലൂടെ കുടലിൻ്റെ ആരോഗ്യം കാര്യമായി നിലനിർത്താനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വൈവിധ്യമാർന്ന മൈക്രോബയോം പ്രോത്സാഹിപ്പിക്കുന്നത് മുതൽ അവശ്യ പോഷകങ്ങൾ നൽകുന്നതിന് വരെ സൂപ്പർഫുഡുകൾ സഹായിക്കുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലും മസ്തിഷ്കവുമായി ബന്ധം നിലനിർത്തുന്നതിനും സൂപ്പർഫുഡുകൾ നിർണായകമാണ്.

Advertisment

പോഷകങ്ങൾ, ആൻ്റിഓക്‌സിഡൻ്റ്സ്, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ സൂപ്പർഫുഡുകൾ കൂടലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഇവ കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു, ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ പറഞ്ഞു.

ഈ ഭക്ഷണങ്ങൾ ദഹനത്തിനും, പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും, മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനത്തിനും, ഗട്ട് മൈക്രോബയോട്ടയുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുന്നതിനും സഹായിക്കുന്നു, ഏക്താ സിംഗ്വാൾ കൂട്ടിച്ചേർത്തു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ

തൈരും പുളിപ്പിച്ച ഭക്ഷണങ്ങളും
പ്രോബയോട്ടിക്കുകൾ കുടലിൻ്റെ ആരോഗ്യത്തിൽ കാര്യമായ നേട്ടമുണ്ടാക്കുന്നു. തൈരും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളും പ്രോബയോട്ടിക്ക് ഗുണമുള്ള ബാക്ടീരിയകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഈ പ്രോബയോട്ടിക്കുകൾ കുടലിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും ദഹനത്തെ പിന്തുണയ്ക്കയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഇവ സഹായിക്കുന്നു.

Advertisment

സരസഫലങ്ങൾ
ആൻറി ഓക്സിഡൻറുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ സരസഫലങ്ങൾ, കുടലിന്റെ ആരോഗ്യത്തിന് നിർണായകമാണ്. ഈ ഫലങ്ങളിലെ ഫൈബർ, ആരോഗ്യകരമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും, കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ സരസഫലങ്ങളിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷിയുള്ള ഗട്ട് മൈക്രോബയോട്ടയ്ക്ക് സഹായം നൽകുന്നു.

ഇലക്കറികൾ
ചീര ഉൾപ്പെടെയുള്ള ഇലക്കറികൾ, കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ഇവയിലെ ഉയർന്ന അളവിലുള്ള ഫൈബർ, മലബന്ധം തടയാനും ആരോഗ്യകരമായ ഗട്ട് ലൈനിംഗിനെ പിന്തുണയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഇലക്കറികളിലെ വിവിധ വിറ്റാമിനുകളും ധാതുക്കളും മൊത്തത്തിലുള്ള ദഹന ക്ഷേമത്തിന് ഗുണം ചെയ്യുന്നു.

ഇഞ്ചി
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട ഇഞ്ചി ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. ദഹനനാളത്തെ ശമിപ്പിക്കാനും വീക്കം കുറയ്ക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. 

ചിയ വിത്തുകൾ
ചിയ വിത്തുകൾ, ഫൈബറിന്റെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടമാണ്. അതുകൊണ്ടു തന്നെ ഇവ കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. കുതിർക്കുന്നതിലൂടെ, ചിയ വിത്തുകൾ 'ജെൽ' പദാർത്ഥമായി മാറുന്നു, ഇത് മലവിസർജ്ജനം നിയന്ത്രിക്കുകയും കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Read More

Digestive Problems Health Tips foods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: