scorecardresearch

കുടലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ രണ്ടാഴ്ച ഇങ്ങനെ ചെയ്യൂ

കുടലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ദിനചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ

കുടലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ദിനചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ

author-image
Health Desk
New Update
Gut | Health | Stomach | Pain

പോളിഫെനോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക (ചിത്രം:​ ഫ്രിപിക്)

ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമായ അവയവമാണ് കുടൽ. എന്നാൽ കുടലിന്റെ ആരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. ദിനചര്യയിലെ ലളിതമായ മാറ്റങ്ങളിലൂടെ കുടലിൻ്റെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും. പോഷകാഹാര വിദഗ്ധരായ നേഹ പരിഹാറും, സുഷമ പി.എസും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നിർദേശിക്കുന്ന ചില ലഘുവായ ഘട്ടങ്ങൾ ഇതാ.

Advertisment

വൈവിധ്യമാർന്ന ഭക്ഷണക്രമം 
ദിവസവും വൈവിധ്യമാർന്ന ഭക്ഷണക്രമം തിരഞ്ഞടുക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, വ്യത്യസ്തതരം ബാക്ടീരിയകളും മൈക്രോബയോമുകളും നിലനിർത്താൻ സഹായിക്കുന്നു, നേഹ പരിഹാർ പറഞ്ഞു.

ഭക്ഷണങ്ങൾ നന്നായി ചവച്ചരച്ച് കഴിക്കുക
ഭക്ഷണത്തിന്റെ ദഹനം വായിൽ തുടങ്ങുന്നു, നന്നായി ചവച്ചരച്ച് സാവധാനം ഭക്ഷണം കഴിക്കുക, ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നു. ശരിയായ ചവച്ചരച്ച് ചെറിയ കണങ്ങളാക്കുന്ന ഭക്ഷണം വിഘടിപ്പിക്കപ്പെടുന്നതിലൂടെ ദഹന എൻസൈമുകളുടെ ജോലി എളുപ്പമാകുന്നു, സുഷമ പി.എസ് പറഞ്ഞു.

പോളിഫെനോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഒരു മൈക്രോ ന്യൂട്രിയൻ്റാണ്, പോളിഫെനോൾ. പല ഭക്ഷണങ്ങളിലും ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും പോളിഫെനോൾ കാണപ്പെടുന്നു.

Advertisment

ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുക
കൂടുതൽ അളവിൽ ഫൈബർ കഴിക്കുന്നത്, കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ ഫൈബർ ഉള്ളടക്കം കൂടുതലുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. ഇത് മൈക്രോബയോമ്സിന്റെ സന്തുലിതാവസ്ഥയ്ക്ക് ഗുണംചെയ്യുന്നു.

പഞ്ചസാര ഒഴിവാക്കുക
ആഡഡ് ഷുഗർ ഉപഭോഗം കുടലിലെ ബാക്ടീരിയകളുടെ സന്തുലിസ്ഥാവസ്ഥയെ താളംതെറ്റിക്കുന്നു. ഇത് ദഹനം മന്ദഗതിയിലാക്കുന്നതിന് കാരണമാകാം.

ഒറ്റരാത്രി ഉപവാസം (കുറഞ്ഞത് 13-15 മണിക്കൂർ)
ഒരു രാത്രി ഭക്ഷണം കഴിക്കാതെ ഉപവാസം സ്വീകരിക്കുന്നത്, കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും, നല്ല ദഹനം പ്രദാനം ചെയ്യുകയും, മൈക്രോബയോമിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യാം. കൂടാതെ 'ഗട്ട് മ്യൂക്കസിൻ്റെ' വർദ്ധിച്ച ഉൽപാദനത്തെയും സഹായിക്കുന്നു.

ദിനചര്യയിൽ ലളിതവും എന്നാൽ ഫലപ്രദവുമായ ഈ മാറ്റങ്ങൾ പിന്തുടരുന്നതിലൂടെ, വെറും 14 ദിവസത്തിനുള്ളിൽ ഒരു വ്യക്തിക്ക് ആരോഗ്യകരമായ കുടലിനായുള്ള യാത്ര ആരംഭിക്കാൻ കഴിയുമെന്നാണ് സുഷമ പി.എസ് അഭിപ്രായപ്പെടുന്നത്.

Read More

Health Tips Digestive Problems

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: