/indian-express-malayalam/media/media_files/Q70U5QOSk7aj39QvqQhG.jpg)
Photo Source: Pixabay
ചായയോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. രാവിലെയും വൈകുന്നേരവും ഒരു കപ്പ് ചായ കുടിക്കുന്ന ശീലമുള്ള നിരവധി പേർ നമുക്കു ചുറ്റിലുമുണ്ട്. അത്രമേൽ, നമ്മുടെയൊക്കെ ജീവിതവുമായി ചായ പൊരുത്തപ്പെട്ടു കിടക്കുന്നുണ്ട്.
ചായ ശരീര ഭാരം കൂട്ടുമോയെന്ന സംശയം പലർക്കുമുണ്ട്. പാലിലെ കൊഴുപ്പിന്റെ അളവ് അനുസരിച്ച് ഒരു കപ്പ് ചായയിൽ 33-66 കലോറി മാത്രമേ ഉള്ളൂവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലീമ മഹാജൻ പറഞ്ഞു. കൊഴുപ്പ് നീക്കിയ പാൽ തിരഞ്ഞെടുക്കുന്നത് കലോറി പകുതിയായി കുറയ്ക്കുമെന്നും അവർ വ്യക്തമാക്കി. ചിലർ ചായയിൽ അധികം പഞ്ചസാര ചേർക്കാറുണ്ട്. ഇതാണ് ശരീര ഭാരം കൂട്ടുന്നതെന്ന് അവർ പറഞ്ഞു.
ഒരു ടീസ്പൂൺ പഞ്ചസാരയിൽ 19 കലോറിയാണുള്ളത്. പഞ്ചസാര അധികമായി ചേർക്കുമ്പോൾ കലോറിയും കൂടും. പ്രതിദിന പഞ്ചസാരയുടെ അളവ് 10 ഗ്രാം ആയി നിലനിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. നിരവധി പേർ ചായയ്ക്കൊപ്പം ബിസ്കറ്റോ റസ്കോ ഭുജിയയോ കഴിക്കാറുണ്ട്. ഇവയെല്ലാം പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റുകളാണ്. "100 ഗ്രാം റസ്ക് 445 കലോറിയും 30 ഗ്രാം പഞ്ചസാരയും നൽകുന്നു, അതേസമയം 100 ഗ്രാം ഭുജിയയ്ക്ക് 500 കലോറി എളുപ്പത്തിൽ മറികടക്കാൻ കഴിയും. കലോറി കൂടുതൽ മാത്രമല്ല, അവയിൽ പാം ഓയിൽ, ശുദ്ധീകരിച്ച മാവ്, പഞ്ചസാര, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്," മഹാജൻ പറഞ്ഞു.
ചായ ശരിയായ രീതിയിൽ ഡയറ്റിൽ ഉൾപ്പെടുത്താനുള്ള ചില വഴികൾ
- ദിവസം കുടിക്കുന്ന ചായയുടെ അളവ് 2 കപ്പായി പരിമിതപ്പെടുത്തുക
- ഭക്ഷണത്തിനൊപ്പം ചായ കുടിക്കുന്നത് ഒഴിവാക്കുക. ലഘുഭക്ഷണം കഴിക്കുകയാണെങ്കിൽ, ചായ കുടിക്കാൻ 40 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ഇടവേള നിലനിർത്തുക.
- ഉത്കണ്ഠയോ ഉറക്ക തകരാറുകളോ ദഹനപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഉറങ്ങുന്നതിനു മുൻപായി ചായ ഒഴിവാക്കുക.
- അസിഡിറ്റി തടയാൻ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കുക.
- ആസിഡിന്റെ അളവ് നേർപ്പിക്കാനും ദഹനപ്രശ്‌നങ്ങൾ അകറ്റാനും ചായയ്‌ക്കോ കാപ്പിക്കോ 30 മിനിറ്റ് മുമ്പും ശേഷവും ഒരു ഗ്ലാസ് വെള്ളം കുടിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us