scorecardresearch

പ്രഭാതഭക്ഷണത്തിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തൂ, പലതുണ്ട് ആരോഗ്യ ഗുണങ്ങൾ

ഊർജത്തിന്റെയും അവശ്യ പോഷകങ്ങളുടെയും നല്ല ഉറവിടമാണ് പഴങ്ങൾ. പ്രഭാതഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്

ഊർജത്തിന്റെയും അവശ്യ പോഷകങ്ങളുടെയും നല്ല ഉറവിടമാണ് പഴങ്ങൾ. പ്രഭാതഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്

author-image
Health Desk
New Update
health

Photo Source: Pexels

പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് നല്ല ഊർജം നൽകും. ദിവസം മുഴുവൻ ആവശ്യമായ ഊർജം ലഭിക്കുന്നതിനുള്ള മികച്ചൊരു മാർഗമാണിത്. അതിനാൽ തന്നെ പ്രഭാതഭക്ഷണം ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരമായിരിക്കണം. പ്രഭാത ഭക്ഷണത്തിന് പഴങ്ങളും തിരഞ്ഞെടുക്കാം. 

Advertisment

ഊർജത്തിന്റെയും അവശ്യ പോഷകങ്ങളുടെയും നല്ല ഉറവിടമാണ് പഴങ്ങൾ. പ്രഭാതഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

  • പഴങ്ങൾ ശരീരപ്രവർത്തനത്തിനുള്ള ഇന്ധനം നൽകാനും ഉറക്കമുണർന്നതിന് ശേഷം നല്ല ഊർജം നൽകാനും സഹായിക്കും 
  • പ്രഭാതഭക്ഷണത്തിന് പഴങ്ങൾ കഴിക്കുന്നത് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും 
  • പഞ്ചസാരയുടെ ആസക്തി തടയാൻ പഴങ്ങൾ സഹായിക്കും
  • നാരുകൾ, പ്രീബയോട്ടിക്സ്, ദഹന എൻസൈമുകൾ എന്നിവ ശരീരവണ്ണം, മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ തടയാൻ സഹായിക്കും 
  • ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും
  • ശരിയായ പഴങ്ങൾ തിരഞ്ഞെടുക്കുന്നത് രാവിലെയുള്ള അസിഡിറ്റി തടയാൻ സഹായിക്കും
  • ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് പഴങ്ങൾ

പ്രഭാത ഭക്ഷണത്തിന് അനുയോജ്യമായ പഴങ്ങൾ

  • ബ്ലൂബെറി, റാസ്പ്ബെറി, സ്ട്രോബെറി, ബ്ലാക്ബെറി പോലുള്ള ബെറികൾ
  • ഓറഞ്ച്, കിവി, ഗ്രേപ്ഫ്രൂട്ട് പോലുള്ള സിട്രസ് പഴങ്ങൾ
  • ഏത്തപ്പഴം, പപ്പായ, മാങ്ങ
  • ആപ്പിൾ
  • അവോക്കഡോ
  • പിയർ
  • തണ്ണിമത്തൻ
  • അത്തിപ്പഴം
  • മാതളനാരങ്ങ
Advertisment
health
Photo Source: Pexels

ചില ടിപ്സുകൾ

  • ജലദോഷം, അലർജി, ചുമ, സൈനസൈറ്റിസ്, പ്രമേഹം, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ഒഴിവാക്കുക.
  • നാരുകൾ കുറവായതിനാൽ പഴങ്ങൾ ജ്യൂസായി കുടിക്കുന്നത് ഒഴിവാക്കുക.
  • പഴങ്ങൾ കൊണ്ടുള്ള സ്മൂത്തിയോ, ഫ്രൂട്ട് സലാഡോ അല്ലെങ്കിൽ യോഗർട്ടിൽ പഴങ്ങൾ ചേർത്തോ കഴിക്കാം.
  • വിശപ്പ് തോന്നാതിരിക്കാൻ നാരുകൾ അടങ്ങിയ പഴങ്ങൾ കഴിക്കണം.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: