scorecardresearch

പ്രമേഹമുള്ളവർക്ക് റാഗി ഗുണകരം, തൈറോയ്ഡ് രോഗികൾക്കോ?

റാഗിയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഫൈബർ ഉള്ളടക്കവുമുണ്ട്. പ്രമേഹരോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും

റാഗിയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഫൈബർ ഉള്ളടക്കവുമുണ്ട്. പ്രമേഹരോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും

author-image
Health Desk
New Update
health

റാഗി ദോശ

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് റാഗി. പ്രമേഹമുള്ളവർക്ക് റാഗി ഗുണം ചെയ്യും. എന്നാൽ, തൈറോയ്ഡ് രോഗമുള്ളവർക്ക് ഇത് ദോഷകരമാണ്. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് റാഗി ഗുണം ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് സേജൽ അഹൂസ പറഞ്ഞു. തൈറോയ്ഡ് പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തികൾക്ക് റാഗി ശുപാർശ ചെയ്യുന്നില്ല, തൈറോയ്ഡ് നിലയെ ഇത് തടസപ്പെടുത്താമെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറഞ്ഞു. 

Advertisment

''റാഗിയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഫൈബർ ഉള്ളടക്കവുമുണ്ട്. പ്രമേഹരോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. ഇതിന് കുറഞ്ഞതും മിതമായതുമായ ഗ്ലൈസെമിക് ലോഡുണ്ട്. ഗോയിട്രോജെനിക് ഭക്ഷണമായ റാഗി പല തരത്തിൽ തൈറോയ്ഡ് ഹോർമോൺ സമന്വയത്തെ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്, തൈറോയ്ഡ് രോഗികൾ റാഗി പൂർണമായും ഒഴിവാക്കരുത് (ഇടയ്ക്കിടെ മിതമായ അളവിൽ കഴിക്കാം),'' അവർ പറഞ്ഞു.

ഡയറ്റിൽ റാഗി ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഇനി പറയുന്ന വിഭവങ്ങൾ തയ്യാറാക്കി നോക്കുക. 

1. റാഗി ദോശ

നാരുകൾ, കാൽസ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ റാഗി കൊണ്ട് തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ ഒന്നാണ് റാഗി ദോശ. ചട്ണിയോ സാമ്പാറോ ഉപയോഗിച്ച് പ്രഭാത ഭക്ഷണമായി റാഗി ദോശ കഴിക്കാവുന്നതാണ്.

Advertisment

2. റാഗി പറാത്ത

റാഗി കൊണ്ടുണ്ട പറാത്തയും പോഷകഗുണങ്ങൾ നിറഞ്ഞതാണ്. 

3. റാഗി കുക്കികൾ

റാഗി മാവ്, വെണ്ണ, പഞ്ചസാര എന്നിവ കൊണ്ട് തയ്യാറാക്കുന്ന ആരോഗ്യകരമായ റാഗി കുക്കികൾ മുഴുവൻ ധാന്യങ്ങളുടെ ഗുണം നിറഞ്ഞ പോഷകസമൃദ്ധമായ ലഘുഭക്ഷണ ഓപ്ഷനാണ്.

4. റാഗി കട്‌ലറ്റ്

റാഗി മാവും പച്ചക്കറികളും സുഗന്ധ വ്യഞ്ജനങ്ങളും ചേർത്ത് തയ്യാറാക്കുന്ന റാഗി കട്‌ലറ്റുകൾ സ്വാദിഷ്ടമാണ്. ആരോഗ്യദായകമായ ഈ ലഘുഭക്ഷണങ്ങൾ രുചികരം മാത്രമല്ല, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയും കൂടുതലാണ്.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: