scorecardresearch

മുട്ടയുടെ മഞ്ഞക്കരു കളയണോ? ഒരു ദിവസം എത്ര കഴിക്കാം

ഫിറ്റ്നസ് പ്രേമികൾ പലപ്പോഴും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രമാണ് കഴിക്കാറുള്ളത്. മുട്ടയുടെ മഞ്ഞക്കരുവിൽ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു

ഫിറ്റ്നസ് പ്രേമികൾ പലപ്പോഴും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രമാണ് കഴിക്കാറുള്ളത്. മുട്ടയുടെ മഞ്ഞക്കരുവിൽ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു

author-image
Health Desk
New Update
health

Photo Source: Pexels

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് മുട്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും നിറയെ പോഷകഗുണങ്ങൾ ഉള്ളതുമാണ് മുട്ട. എന്നാൽ, മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിന് നല്ലതാണോയെന്ന കാര്യത്തിൽ എപ്പോഴും വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. ചിലർ മുട്ടയുടെ മഞ്ഞക്കരു പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പറയുമ്പോൾ, മറ്റു ചിലർ ആരോഗ്യത്തിന് ഗുണകരമാണെന്ന് വിശ്വസിക്കുന്നു. 

Advertisment

ഫിറ്റ്നസ് പ്രേമികൾ പലപ്പോഴും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രമാണ് കഴിക്കാറുള്ളത്. മുട്ടയുടെ മഞ്ഞക്കരുവിൽ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു, ഇത് ശ​രീര ഭാരം, ഹൃദയാരോഗ്യം, രക്തസമ്മർദ്ദം എന്നിവയെ ബാധിക്കുന്നുവെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ, മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കേണ്ടതില്ല. 

ഹൃദ്രോഗത്തിന് കാരണമാകുന്നതിനുപകരം, മുട്ടകൾ (മഞ്ഞക്കരുവും) അപകടസാധ്യത കുറയ്ക്കുന്നതായി അടുത്തിടെയുള്ള നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശിൽപ അറോറ പറഞ്ഞു. തലച്ചോറിന്റെ പ്രധാന ന്യൂറോ ട്രാൻസ്മിറ്ററുകളിലൊന്നായ അസറ്റൈൽ കോളിന്റെ പ്രധാന ഘടകമായ കോളിന്റെ ഏറ്റവും സാന്ദ്രമായ ഉറവിടമാണ് മുട്ടയുടെ മഞ്ഞക്കരു. ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും കോളിൻ ആവശ്യമായ അളവിൽ നഷകണം, കാരണം തലച്ചോറിന്റെ സാധാരണ വളർച്ചയ്ക്ക് കോളിൻ അത്യാവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ആഴ്ചയിൽ മഞ്ഞക്കരുവോടുകൂടി നാല് മുട്ടകൾ കഴിക്കുന്ന ആളുകൾക്ക് ആഴ്ചയിൽ ഒരു മുട്ട കഴിക്കുന്നവരെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് വളരെ കുറവായിരുന്നുവെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിലെ ഒരു പഠനം കാണിക്കുന്നു.

Advertisment

എല്ലാ ദിവസവും മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ?

ആരോഗ്യമുള്ള ഒരാൾക്ക് പ്രതിദിനം ഒരു മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ റിപ്പോർട്ട് പറയുന്നു. എങ്കിലും, നിങ്ങളുടെ ഡയറ്റ് സംബന്ധിച്ച കൂടുതൽ അറിവിനായി ആരോഗ്യ വിദഗ്ധരെ കാണുക. 

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: