scorecardresearch

നടുവേദന പൂർണമായും മാറ്റാം, ഈ ഒരേയൊരു ആസനം ചെയ്യൂ

പുറകോട്ടു വളഞ്ഞു ചെയ്യുന്ന ആസനമായ മകരാസനമാണ് നടുവേദന ശമിപ്പിക്കാൻ സഹായിക്കുക. നടുവേദന, ഇടുപ്പുവേദന, ഡിസ്ക് പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം പ്രശ്നങ്ങൾക്കും ഈ ആസനം നല്ലതാണ്

പുറകോട്ടു വളഞ്ഞു ചെയ്യുന്ന ആസനമായ മകരാസനമാണ് നടുവേദന ശമിപ്പിക്കാൻ സഹായിക്കുക. നടുവേദന, ഇടുപ്പുവേദന, ഡിസ്ക് പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം പ്രശ്നങ്ങൾക്കും ഈ ആസനം നല്ലതാണ്

author-image
Health Desk
New Update
health

Photo Source: Pixabay

നടുവേദനയാണെന്ന് പരാതിപ്പെടുന്ന നിരവധി പേർ നമുക്കു ചുറ്റിലുമുണ്ട്. ഇരുന്നു ജോലി ചെയ്യുന്നവരിലാണ് നടുവേദന കൂടുതലായും കണ്ടുവരുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയും കാരണമാകാറുണ്ട്. നടുവേദന മാറാൻ ഒരു ആസനം സഹായിക്കും. വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നതാണിത്.

Advertisment

പുറകോട്ടു വളഞ്ഞു ചെയ്യുന്ന ആസനമായ മകരാസനമാണ് നടുവേദന ശമിപ്പിക്കാൻ സഹായിക്കുക. നടുവേദന, ഇടുപ്പുവേദന, ഡിസ്ക് പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം പ്രശ്നങ്ങൾക്കും ഈ ആസനം നല്ലതാണ്. തോളും പുറംഭാഗവും എല്ലാം ഉള്‍പ്പെടുന്ന ഭാഗത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് മകരാസനം സഹായിക്കും. സ്ഥിരമായി മകരാസനം പരിശീലിക്കുന്നവർക്ക് നടുവേദന ഉണ്ടാകാറില്ല.

മകരാസനം ചെയ്യുന്ന വിധം

  1. കമിഴ്ന്ന് കിടക്കുക. കാലുകൾ കഴിയുന്നത്ര അകറ്റി വയ്ക്കുക
  2. ഒരു കൈ മറ്റേ കൈയുടെ മുകളിൽ വച്ച് തലയിണ ഉണ്ടാക്കുക
  3. കൈപ്പത്തിയിൽ നിങ്ങളുടെ താടി വയ്ക്കുക
  4. കാലുകളിലെ പെരുവിരൽ അടുപ്പിക്കുകയും ഉപ്പൂറ്റികൾ അകത്തിവയ്ക്കുകയും ചെയ്യുക
  5. ഈ നിലയിൽ ദീർഘശ്വാസം ചെയ്യുക

Read More

Advertisment
Yoga Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: