/indian-express-malayalam/media/media_files/M0OO1gTP9c18sQaYQ7W6.jpg)
Photo Source: Pexels
ഭക്ഷണം കഴിക്കാൻ നല്ല റസ്റ്ററന്റ് തിരഞ്ഞെടുക്കണമെന്ന് പലരും നമ്മളോട് പറയാറുണ്ട്. ഇതിനു പിന്നിലെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാതിരിക്കാൻ ഭക്ഷണം വൃത്തിയോടെ പാചകം ചെയ്യുന്ന റസ്റ്ററന്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. എങ്കിലും, ചിലപ്പോഴൊക്കെ മികച്ച റസ്റ്ററന്റുകളിൽനിന്ന് ഭക്ഷണം കഴിച്ചാലും അസുഖം വരാറുണ്ട്. ഇതിനു പിന്നിലെ നാലു കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ആയുർവേദ ഡോ.ഡിംപിൾ ജംഗ്‌ദ.
1. ഭക്ഷണത്തിൽ നേരത്തെ വേവിച്ച ഉള്ളി-വെളുത്തുള്ളി-ഇഞ്ചി ഗ്രേവികളുടെ ഉപയോഗം
പല റസ്റ്ററന്റുകളും ഗ്രേവികൾ ഒരുപാട് തയ്യാറാക്കുകയും അടുത്തുള്ള ദിവസങ്ങളിലേക്ക് സൂക്ഷിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അസുഖം വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ശീതീകരിച്ച താപനിലയിൽ ഉള്ളിയും വെളുത്തുള്ളിയും സൂക്ഷിക്കാൻ പാടാണ്. അത്തരം കാലാവസ്ഥ ഉള്ളിയിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുമ്പോൾ, വെളുത്തുള്ളിക്ക് ബോട്ടുലിസത്തിന് കാരണമാകുന്ന ബീജകോശങ്ങളുടെ അപകടസാധ്യതയുണ്ട്. വെളുത്തുള്ളിയിൽ ഉണ്ടാകുന്ന പൂപ്പലുകൾ മൈക്കോടോക്സിൻ എന്നറിയപ്പെടുന്ന വിഷ സംയുക്തങ്ങൾ ഉത്പാദിപ്പിക്കും. ഇത് ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും.
2. ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന പച്ചക്കറികൾ ശരിയായി കഴുകുന്നില്ല
ഉപഭോഗത്തിനു മുൻപ് പച്ചക്കറികൾ നന്നായി കഴുകി വൃത്തിയാക്കണമെന്ന് നമുക്ക് അറിയാം. ആളുകളെ രോഗബാധിതരാക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം പച്ചക്കറികൾ ശരിയായ രീതിയിൽ കഴുകാത്തതാണ്. പച്ചക്കറികളിലെ അണുക്കളും വൈറസുകളും ഭക്ഷണത്തെ മലിനമാക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.
3. തെറ്റായ ഭക്ഷണ കോമ്പിനേഷുകൾ കഴിക്കുന്നത്
ആയുർവേദ പ്രകാരം ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് വാത-പിത്ത-കഫ ബാലൻസ് തടസ്സപ്പെടുത്തിയേക്കാം. ആളുകൾ പലപ്പോഴും രണ്ട് വിപരീത സ്വഭാവങ്ങളുള്ള ഭക്ഷണങ്ങൾ, അതായത് സിട്രിക് ഭക്ഷണങ്ങളുമായി പാലുൽപ്പന്നങ്ങൾ സംയോജിപ്പിക്കുന്നത് നിങ്ങൾക്ക് അസുഖം ഉണ്ടാക്കും.
View this post on InstagramA post shared by DrDimple, Ayurveda & Gut Health Coach (@drdimplejangda)
4. വേവിച്ച ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്
ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) അനുസരിച്ച്, പഴയ ചോറ് ചൂടാക്കി വീണ്ടും കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അരിയിൽ പലപ്പോഴും ബാസിലസ് സെറിയസിന്റെ ബീജങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് പാചകം ചെയ്തതിനുശേഷവും നിലനിൽക്കുന്നു. അത്തരം സന്ദർഭങ്ങളിൽ, ചോറ് ഏറെ നാൾ (റഫ്രിജറേറ്ററിൽ പോലും) സൂക്ഷിച്ചാൽ ബീജങ്ങൾ ബാക്ടീരിയകളായി വളരുകയും ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.