scorecardresearch

ശരീര ഭാരം പരിശോധിക്കുന്നത് ഒഴിവാക്കേണ്ട 4 സന്ദർഭങ്ങൾ

രാത്രിയിൽ 6 മണിക്കൂറിൽ താഴെയാണ് ഉറക്കമെങ്കിൽ ശരീര ഭാരം പരിശോധിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല. ഉറക്കം കുറയുന്നത് ശരീര ഭാരം കൂട്ടാൻ ഇടയാക്കും

രാത്രിയിൽ 6 മണിക്കൂറിൽ താഴെയാണ് ഉറക്കമെങ്കിൽ ശരീര ഭാരം പരിശോധിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല. ഉറക്കം കുറയുന്നത് ശരീര ഭാരം കൂട്ടാൻ ഇടയാക്കും

author-image
Health Desk
New Update
health

Photo Source: Pexels

ശരീര ഭാരം കുറയ്ക്കുകയെന്നത് നിരവധി പേരുടെ ലക്ഷ്യങ്ങളിലൊന്നാണ്. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ കൃത്യമായി പിന്തുടരണം. ദിവസം മുഴുവൻ നിങ്ങളുടെ ശരീരഭാരത്തിൽ മാറ്റം വരാം. മറ്റ് പല ഘടകങ്ങളും ഇതിനെ ബാധിക്കും. ഇടയ്ക്കിടയ്ക്ക് ശരീര ഭാരം പരിശോധിക്കുന്നത് ഡയറ്റും വ്യായാമവും ശരിയായ രീതിയിലാണോയെന്ന് മനസിലാക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ, ശരീര ഭാരം പരിശോധിക്കുന്നത് ഒഴിവാക്കേണ്ട നാലു സന്ദർഭങ്ങളുണ്ട്. അവയെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖീജ.

Advertisment

1. 6 മണിക്കൂറിൽ താഴെയുള്ള ഉറക്കം

രാത്രിയിൽ 6 മണിക്കൂറിൽ താഴെയാണ് ഉറക്കമെങ്കിൽ ശരീര ഭാരം പരിശോധിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല. ഉറക്കക്കുറവ് ശരീരത്തിൽ അമിതമായി വെള്ളം നിലനിർത്തുന്നതിനും മോശമായ നിർജലീകരണത്തിനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനെയും ബാധിക്കുമെന്ന് അവർ പറഞ്ഞു. 

അതിലൂടെ ശരീര ഭാരം 100 ഗ്രാമെങ്കിലും കൂടിയതായി നിങ്ങൾക്ക് മനസിലാക്കാം. ഉറക്കം കുറയുന്നത് ശരീര ഭാരം കൂട്ടാനും ഇടയാക്കും. മതിയായ ഉറക്കം ലഭിക്കാത്തത് വിശപ്പ് വർദ്ധിപ്പിക്കുന്ന ഗ്രെലിൻ എന്ന ഹോർമോണിന്റെ ഉയർന്ന അളവുമായും, ഹോർമോണായ ലെപ്റ്റിന്റെ താഴ്ന്ന നിലയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കുന്നു. നേരെമറിച്ച്, മതിയായ ഉറക്കം ഈ ഹോർമോണുകളെ മാറ്റി സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരുമെന്ന് അവർ അഭിപ്രായപ്പെട്ടു.

2. വിമാനത്തിൽ യാത്ര ചെയ്യുക

വിമാനത്തിൽ ആയിരിക്കുമ്പോൾ നിങ്ങൾ ഇരിക്കുകയാണ് ചെയ്യാറുള്ളത്, ആവശ്യത്തിന് നടക്കുന്നില്ല. ശരീരത്തിലെ ടിഷ്യൂകളിൽ, പ്രത്യേകിച്ച് കണങ്കാലുകളിൽ വെള്ളം അടിഞ്ഞുകൂടുന്നു. രക്തചംക്രമണ പ്രശ്നങ്ങളും വാട്ടർ റിറ്റെൻഷനും കാരണം അടുത്ത ദിവസം ശരീര ഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

Advertisment

3. മദ്യം

മറ്റ് പാനീയങ്ങളും ഭക്ഷണങ്ങളും പോലെ മദ്യം പ്രോസസ്സ് ചെയ്യപ്പെടുന്നില്ല, അതിനാൽ ഇതിനെ ഇല്ലാതാക്കാൻ ശരീരം കൂടുതൽ സമയമെടുക്കും. മറ്റ് പദാർത്ഥങ്ങളുടെ ദഹനത്തെ മന്ദഗതിയിലാക്കാനും ശരീര ഭാരം വർധിപ്പിക്കാനും മദ്യത്തിന് കഴിയുമെന്ന് മഖീജ പറഞ്ഞു.

4. വൈകിയുള്ള അത്താഴം

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പിറ്റേ ദിവസം അത്താഴം വൈകിയാണ് കഴിച്ചതെങ്കിൽ ശരീര ഭാരം പരിശോധിച്ചിട്ട് കാര്യമില്ല. അത്താഴം വൈകി കഴിക്കുന്നത് ദഹനപ്രക്രിയയെ മോശമായി ബാധിക്കുകയും മോശം നിർജലീകരണത്തിനും ഇടയാക്കും. വൈകി ഭക്ഷണം കഴിച്ചശേഷം ഉടൻ ഉറങ്ങുന്നത് ശരീരവണ്ണം, മന്ദത, ഓക്കാനം അല്ലെങ്കിൽ വയറുവേദന എന്നിവയ്ക്ക് കാരണമാകും. അതിനാൽ, അടുത്ത ദിവസം ശരീര ഭാരം പരിശോധിക്കാതിരിക്കുക.

Read More

Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: