scorecardresearch

പ്രമേഹത്തിന് കാരണമാകുന്ന ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ?

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മോശം ഉറക്കം, ഉയർന്ന സമ്മർദ്ദം എന്നിവയ്‌ക്കൊപ്പം അലസമായ ജീവിതശൈലിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവിന് കാരണമായിട്ടുണ്ട്

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മോശം ഉറക്കം, ഉയർന്ന സമ്മർദ്ദം എന്നിവയ്‌ക്കൊപ്പം അലസമായ ജീവിതശൈലിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവിന് കാരണമായിട്ടുണ്ട്

author-image
Health Desk
New Update
health

Photo Source: Pexels

കഴിഞ്ഞ മൂന്നു ദശാബ്ധമായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആഗോള പ്രമേഹ തലസ്ഥാനമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. 2045-ഓടെ ഏകദേശം 134 ദശലക്ഷം ഇന്ത്യക്കാർക്ക് പ്രമേഹം പിടിപെടുമെന്നും, ഈ ആളുകൾക്ക് ഹൃദയാഘാതം, സ്ട്രോക്ക്, വൃക്ക തകരാറുകൾ എന്നിവ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകൾ പറയുന്നു.

Advertisment

പ്രായവും ജനിതകശാസ്ത്രവും തീർച്ചയായും പ്രമേഹ സാധ്യതയിൽ ഒരു പങ്കു വഹിക്കുന്നുണ്ട്. അതുപോലെ ജീവിതശൈലി തിരഞ്ഞെടുപ്പുകളും നിർണായക പങ്ക് വഹിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മോശം ഉറക്കം, ഉയർന്ന സമ്മർദ്ദം എന്നിവയ്‌ക്കൊപ്പം അലസമായ ജീവിതശൈലിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവിന് കാരണമായിട്ടുണ്ട്. പ്രമേഹത്തിലേക്ക് നയിച്ചേക്കാവുന്ന മൂന്നു കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

1. അലസമായ ജീവിതശൈലി

ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും വലിയ അപകട ഘടകങ്ങളിലൊന്നാണ് സജീവമല്ലാത്ത അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി. ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ക്രമരഹിതമായ വർക്ക് ഷെഡ്യൂളുകളുള്ളതും ദീർഘനേരം ഇരിക്കേണ്ടതുമായ ജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നത്. പതിവായുള്ള വ്യായാമത്തിലെ കുറവ്, അധിക പഞ്ചസാര ഊർജ്ജത്തിനായി പേശികളിലേക്ക് അയയ്‌ക്കുന്നതിനുപകരം രക്തപ്രവാഹത്തിൽ തങ്ങിനിൽക്കുകയും ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക, രക്തസമ്മർദ്ദം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാര കുറയ്ക്കുക തുടങ്ങി പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വ്യായാമത്തിന് നിരവധി ഗുണങ്ങളുണ്ട്. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമവും ശാരീരിക പ്രവർത്തനവും നിർദേശിക്കുന്നു. ദിവസവും നടക്കുക, പടികൾ കയറുക, ജോലി സമയത്ത് മണിക്കൂറുകൾ ഇരിക്കാതെ ഇടയ്ക്കിടയ്ക്ക് എഴുന്നേൽക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ ശാരീരിക പ്രവർത്തനത്തിന്റെ അളവ് മെച്ചപ്പെടുത്തും. 

Advertisment

2. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ

ധാന്യങ്ങളുടെ അപര്യാപ്തമായ ഉപഭോഗം, ശുദ്ധീകരിച്ച അരിയുടെയും ഗോതമ്പിന്റെയും അമിത ഉപഭോഗം, സംസ്കരിച്ച ഭക്ഷണത്തിന്റെ അമിത ഉപഭോഗം തുടങ്ങി മൂന്നു കാര്യങ്ങളാണ് ടൈപ്പ് 2 പ്രമേഹ ബാധിതരുടെ വർധനവിന് കാരണാകുന്നത്. ഇവയിൽ കലോറി കൂടുതലുള്ളതും എന്നാൽ പോഷക മൂല്യം കുറവുള്ളതുമായ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ഈ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന അധിക പഞ്ചസാരയും കൊഴുപ്പും ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. ഈ അമിതഭാരം പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.

3. ഉറക്ക കുറവും ഉയർന്ന സമ്മർദവും

സമ്മർദത്തിന് പ്രമേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല, പക്ഷേ ഇതൊരു കാരണമായി കണക്കാക്കപ്പെടുന്നു. സമ്മർദ സമയത്ത് ഇൻസുലിൻ പ്രവർത്തനത്തിന് വിരുദ്ധമായ 'കോർട്ടിസോൾ' എന്ന സ്ട്രെസ് ഹോർമോൺ ശരീരം പുറത്തുവിടുന്നു. സ്ട്രെസ് ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു. അതിനാൽ ഇത് നിയന്ത്രിക്കാൻ നിങ്ങൾക്ക് കൂടുതൽ ഇൻസുലിനോ മരുന്നുകളോ ആവശ്യമായി വന്നേക്കാം. രാത്രിയിൽ വൈകി ഉറങ്ങുന്നത് യുവാക്കൾക്കിടയിൽ ഒരു സാധാരണ ശീലമായി മാറിയിരിക്കുന്നു, ഇത് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

Read More

Diabetes Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: