scorecardresearch

ശരീര ഭാരം കുറയ്ക്കാൻ തുടക്കക്കാരെ സഹായിക്കുന്ന 5 ടിപ്സുകൾ

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക. നാരുകൾ കൂടുതൽ നേരം പൂർണത അനുഭവപ്പെടാൻ സഹായിക്കുന്നു, ദഹനത്തെ സഹായിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക. നാരുകൾ കൂടുതൽ നേരം പൂർണത അനുഭവപ്പെടാൻ സഹായിക്കുന്നു, ദഹനത്തെ സഹായിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു

author-image
Health Desk
New Update
health

Photo Source: Pixabay

ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയാണ് പലരുടെയും ലക്ഷ്യം. അതിൽ ആദ്യത്തെ പടിയാണ് അധിക ശരീര ഭാരം കുറയ്ക്കൽ. തുടക്കക്കാർക്ക് ഇപ്പോഴും ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇവർക്കാ സഹായകകരമാകുന്ന 5 ടിപ്സുകൾ പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് സിമ്രാൻ ഖോസ്‌ല. 

Advertisment

1. കൂടുതൽ നാരുകൾ

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക. “നാരുകൾ കൂടുതൽ നേരം പൂർണത അനുഭവപ്പെടാൻ സഹായിക്കുന്നു, ദഹനത്തെ സഹായിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു,” ഖോസ്‌ല പറഞ്ഞു. ഉയർന്ന നാരുകളുള്ള ഭക്ഷണം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്‌സ് റിതിക സമദ്ദർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. നാരുകൾ കൂടുതൽ കഴിക്കുന്നത്, അതായത് 1000 കലോറിക്ക് 10 ഗ്രാം, നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് സമദ്ദർ പറഞ്ഞു.

2. കൂടുതൽ പ്രോട്ടീൻ

പ്രോട്ടീൻ ടിഷ്യൂകൾ നിർമ്മിക്കാനും നന്നാക്കാനും സഹായിക്കുന്നു, മെറ്റബോളിസം വർധിപ്പിക്കുന്നു, ഒപ്പം നിങ്ങളെ തൃപ്തിപ്പെടുത്തുന്നു, ആസക്തി അല്ലെങ്കിൽ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കുറയ്ക്കുന്നുവെന്ന് ഖോസ്‌ല പറഞ്ഞു. കൊഴുപ്പും കാർബോഹൈഡ്രേറ്റും പ്രോട്ടീൻ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് സമദ്ദർ പറഞ്ഞു. മുട്ട, പയർ, പരിപ്പ്, വിത്തുകൾ, കോഴിയിറച്ചി, മത്സ്യം, പാലുൽപ്പന്നങ്ങൾ തുടങ്ങി ഓരോ തവണ കഴിക്കുന്ന ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തണമെന്ന് അവർ നിർദേശിച്ചു.

3. കൂടുതൽ സ്റ്റെപ്സ്

ദിവസം മുഴുവൻ കൂടുതൽ സ്റ്റെപ്സ് എടുത്ത് ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കണമെന്ന് ഖോസ്‌ല പറഞ്ഞു. നടക്കുക, ലിഫ്റ്റിനു പകരം പടികൾ കയറുക, ഡാൻസ്, ഗാർഡണിങ് പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയവയിലൂടെ ഈ ലക്ഷ്യം നേടാനാകും. പതിവ് ശാരീരിക പ്രവർത്തനങ്ങൾ കലോറി കത്തിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.

Advertisment

4. കൂടുതൽ പ്രതിരോധ പരിശീലനം

പ്രതിരോധ പരിശീലനം ഉപാപചയം വർദ്ധിപ്പിക്കാൻ കഴിയുന്ന പേശികളെ വളർത്താൻ സഹായിക്കുക മാത്രമല്ല, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. "ഭാരോദ്വഹനം, ബോഡി വെയ്റ്റ് വ്യായാമങ്ങൾ, അല്ലെങ്കിൽ വ്യായാമ ദിനചര്യയിൽ റെസിസ്റ്റൻസ് ബാൻഡുകൾ ഉപയോഗിക്കുന്നത് പോലുള്ള പ്രതിരോധ വ്യായാമങ്ങൾ ഉൾപ്പെടുത്തുക," ഖോസ്‌ല നിർദേശിച്ചു. ശരീരഭാരം കുറയ്ക്കാൻ നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾക്കൊപ്പം ആഴ്ചയിൽ രണ്ടോ അതിലധികമോ ദിവസം പേശികളെ ശക്തിപ്പെടുത്തുന്ന പ്രതിരോധ വ്യായാമങ്ങൾ ചെയ്യണമെന്ന് സമദ്ദർ ആവശ്യപ്പെട്ടു.

5. സമ്മർദം കുറവ്

വിട്ടുമാറാത്ത സമ്മർദ്ദം വൈകാരിക ഭക്ഷണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുമെന്ന് ഖോസ്‌ല പറഞ്ഞു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ അല്ലെങ്കിൽ നിങ്ങൾ ആസ്വദിക്കുന്ന ഹോബികളിൽ ഏർപ്പെടുക തുടങ്ങിയ സമ്മർദം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ പരിശീലിക്കുക.

Read More

Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: