scorecardresearch

പ്രമേഹമുള്ളവർ തീർച്ചയായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, ഭാരം കുറയ്ക്കാനും, ക്ഷേമം മെച്ചപ്പെടുത്താനും സഹായിക്കുന്നു

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, ഭാരം കുറയ്ക്കാനും, ക്ഷേമം മെച്ചപ്പെടുത്താനും സഹായിക്കുന്നു

author-image
Lifestyle Desk
New Update
Diabetes | Healthy Food

ഗ്ലൈസെമിക് സൂചിക കുറഞ്ഞ 5 ഭക്ഷണങ്ങൾ ചിത്രം: ഫ്രിപിക്

ആരോഗ്യവും ക്ഷേമവും നിലനിർത്താൻ, ഭക്ഷണങ്ങളെ അറിവോടെ തിരഞ്ഞെടുക്കേണ്ടത് നിർണ്ണായകമാണ്, പ്രത്യേകിച്ച് പ്രമേഹം പോലുള്ള അവസ്ഥകളുള്ള വ്യക്തികൾ. ഭക്ഷണക്രമത്തിൽ ഗ്ലൈസെമിക് സൂചിക (ജിഐ) കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത്, കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Advertisment

ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ്, ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ.

ഗ്ലൈസെമിക് സൂചിക കുറഞ്ഞ 5 ഭക്ഷണങ്ങൾ

  • പയർവർഗ്ഗങ്ങൾ: നാരുകളും പ്രോട്ടീനും അടങ്ങിയ പയർവർഗ്ഗങ്ങൾ ദഹനത്തെ മന്ദഗതിയിലാക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • അന്നജം ഇല്ലാത്ത പച്ചക്കറികൾ (ബ്രോക്കോളി, ചീര) : പോഷക സമ്പുഷ്ടവും കാർബോഹൈഡ്രേറ്റ് കുറവുള്ളതുമായ ഈ പച്ചക്കറികൾ രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിർത്താൻ അനുയോജ്യമാണ്.

broccoli

  • ക്വിനോവ : ഉയർന്ന അളവിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുള്ള ധാന്യമാണ് ക്വിനോവ. ഇത് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും സുസ്ഥിരമായ എനർജി റിലീസും വാഗ്ദാനം ചെയ്യുന്നു.
  • പരിപ്പുകളും വിത്തുകളും: ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ബദാം, ചിയ വിത്തുകൾ തുടങ്ങിയ പരിപ്പുകളും വിത്തുകളും കുറഞ്ഞ ഗ്ലൈസെമിക് പ്രതികരണത്തിന് കാരണമാകുന്നു.
Advertisment

almonds, ie malayalam

  • സ്റ്റീൽ-കട്ട് ഓട്‌സ് : സംസ്‌കരിച്ച ഓട്‌സിനെ അപേക്ഷിച്ച്, സ്റ്റീൽ-കട്ട് ഓട്‌സിൽ കുറഞ്ഞ അളിവിലുള്ള ഗ്ലൈസെമിക് സൂചിക അടങ്ങിയികിരിക്കുന്നു. കൂടാതെ ഇവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ സ്ഥിരമായ ഊർജ്ജ പ്രവാഹം നൽകുന്നു.

കുറഞ്ഞ അളവിൽ ഗ്ലൈസെമിക് സൂചികയുള്ള ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, ഭാരം കുറയ്ക്കാനും, ക്ഷേമം മെച്ചപ്പെടുത്താനും സാധിക്കുന്നു. വ്യക്തിഗത നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കും ആരോഗ്യ വിദഗ്ധരെ സമീപിക്കണം, ഏക്താ സിംഗ്വാൾ നിർദേശിച്ചു.

Read More

Health Tips Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: