scorecardresearch

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ

ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം എന്നിവയുടെ ഉപഭോഗം വർധിപ്പിക്കുക

ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം എന്നിവയുടെ ഉപഭോഗം വർധിപ്പിക്കുക

author-image
Health Desk
New Update
health

Photo Source: Pexels

നമ്മൾ കഴിക്കുന്നതെന്തും പലവിധത്തിൽ ആരോഗ്യത്തെ ബാധിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണം ചർമ്മത്തിന്റെ ആരോഗ്യം, ദഹനം, പ്രതിരോധശേഷി, ശക്തി, ഊർജം, പിന്നെ നമ്മുടെ ലൈംഗിക ജീവിതത്തെ പോലും ബാധിക്കും. അതിനാൽ, കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും അതിന്റെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങളെക്കുറിച്ചും ശ്രദ്ധാലുവായിരിക്കുന്നത് ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കും. ലൈംഗിക ജീവിതത്തെ നെഗറ്റീവായി ബാധിക്കുന്ന 5 ഭക്ഷണങ്ങളെക്കുറിച്ച് നോക്കാം.

Advertisment

മദ്യം

പുരുഷന്മാരിൽ വർധിച്ചുവരുന്ന മദ്യപാനം ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ഉദ്ധാരണക്കുറവ്, കുറഞ്ഞ ലൈംഗിക തൃഷ്ണ എന്നിവയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് മയോ ക്ലിനിക്ക് പറയുന്നു. ഒരു ദിവസം നാലിൽ കൂടുതൽ അല്ലെങ്കിൽ ആഴ്ചയിൽ 14 ഡ്രിങ്ക്സ് കഴിക്കുന്നതിനെയാണ് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് കനത്ത മദ്യപാനം കൊണ്ട് സൂചിപ്പിക്കുന്നത്. മിതമായ അളവിൽ മദ്യം കഴിക്കുന്നത് ലൈംഗിക തൃഷ്ണയെ നശിപ്പിക്കില്ല.

റെഡും സംസ്കരിച്ചതുമായ മാംസം

ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം എന്നിവയുടെ ഉപഭോഗം വർധിപ്പിക്കാനും റെഡും സംസ്കരിച്ചതുമായ മാംസത്തിന്റെ ഉപഭോഗം കുറയ്ക്കാനും ഹാർവാർഡ് ഹെൽത്ത് ശുപാർശ ചെയ്യുന്നു. ഗവേഷണങ്ങളും ഇതുതന്നെ കണ്ടെത്തിയിട്ടുണ്ട്. 

പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ

പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ അമിത ഉപഭോഗം പ്രമേഹം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും, ഇവയെല്ലാം ലൈംഗിക തൃഷ്ണയെ പ്രതികൂലമായി ബാധിക്കും. ട്രാൻസ് ഫാറ്റ് അടങ്ങിയ മിക്ക വറുത്ത ഭക്ഷണങ്ങളും പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക തൃഷ്ണ കുറയ്ക്കും. എന്നാൽ, ആപ്പിളും തണ്ണിമത്തനും പോലുള്ള പഴങ്ങൾ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Advertisment

ടോണിക് വാട്ടർ

മദ്യത്തോടൊപ്പമുള്ള ഒരു സാധാരണ മിക്സറാണ് ടോണിക്ക് വാട്ടർ. ഇതിലെ ഒരു പ്രത്യേക സംയുക്തമായ ക്വിനൈൻ ടെസ്റ്റോസ്റ്റിറോൺ അളവിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പഞ്ചസാര

അമിതമായ പഞ്ചസാര ഉപഭോഗം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കും, ഇത് ലൈംഗിക തൃഷ്ണ കുറയ്ക്കാൻ ഇടയാക്കും.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: