scorecardresearch

ആഴ്ചയിൽ ഒരിക്കൽ വ്യായാമം ചെയ്ത് ശരീര ഭാരം കുറയ്ക്കാം, എങ്ങനെ?

മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നുണ്ട്. ഇതിൽ 75 മിനിറ്റ് തീവ്രമായ വ്യായാമം ആയിരിക്കണം

മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നുണ്ട്. ഇതിൽ 75 മിനിറ്റ് തീവ്രമായ വ്യായാമം ആയിരിക്കണം

author-image
Health Desk
New Update
health

Photo Source: Pixabay

തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാ ദിവസവും വ്യായാമത്തിനായി സമയം മാറ്റിവയ്ക്കാൻ പലർക്കും കഴിയാറില്ല. ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം വ്യായാമം ചെയ്യുന്നവരാണ് ഇക്കൂട്ടർ. എന്നാൽ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വ്യായാമം ചെയ്താലും ശരീര ഭാരം കുറയുമെന്ന് ഒബിസിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

Advertisment

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വ്യായാമം ചെയ്യുന്നവർക്ക് ശരീര ഭാരം കുറഞ്ഞതായി കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു. ഓഫീസ് ജീവനക്കാരും ബസ് ഡ്രൈവർമാരും പോലെയുള്ള ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് വാരാന്ത്യ വർക്ക്ഔട്ടുകൾ പ്രയോജനകരമാണ്.

മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നുണ്ട്. ഇതിൽ 75 മിനിറ്റ് തീവ്രമായ വ്യായാമം ആയിരിക്കണം. ആഴ്ചയിൽ ഒരിക്കൽ മാത്രം വ്യായാമം ചെയ്ത് ശരീരഭാരം കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചാണ് ഇനി പറയുന്നത്. 

കുറഞ്ഞ കലോറി ഉപഭോഗം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കലോറി ശ്രദ്ധിക്കണം. കലോറിയിലെ കുറവ് ഊർജത്തിനായി സംഭരിച്ചിരിക്കുന്ന കൊഴുപ്പ് ഉപയോഗപ്പെടുത്താൻ ശരീരത്തെ പ്രേരിപ്പിക്കുന്നു, ഇത് കാലക്രമേണ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുന്നു. പ്രതിദിനം 500 മുതൽ 1000 വരെ കലോറിയുടെ കുറവ് ആഴ്ചയിൽ 1 മുതൽ 2 പൗണ്ട് വരെ ഭാരം കുറയ്ക്കാൻ ഇടയാക്കും.

Advertisment

ജോലിയിൽ സജീവമായി തുടരുക

ജോലി സമയത്തും ആക്ടീവായിരിക്കാൻ ശ്രമിക്കുക. ജോലിക്കിടയിൽ എഴുന്നേറ്റ് നിൽക്കുന്നതും ചെറുതായി നടക്കുന്നതും നല്ലതാണ്. വർക്ക് ഷിഫ്റ്റിന്റെ മധ്യത്തിൽ സ്ട്രെച്ചിങ് വ്യായാമങ്ങളും ചെയർ വർക്കൗട്ടുകളും പരിശീലിക്കുക.

health
Photo Source: Pixabay

ഹിറ്റ് വർക്ക്ഔട്ട് ചെയ്യുക

സമയം കുറവുള്ളപ്പോൾ ശരീരഭാരം കുറയ്ക്കാൻ ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ് അനുയോജ്യമാണ്. ഈ പ്രത്യേക വ്യായാമ രൂപത്തിൽ നൃത്തം, ഓട്ടം, കയറ്റം, കാൽനടയാത്ര, സൈക്ലിങ് എന്നിവ ഉൾപ്പെടുന്നു. ഈ കഠിനമായ വ്യായാമങ്ങൾ വളരെ കുറച്ച് സമയം ചെയ്യുന്നതുപോലും കൊഴുപ്പ് കുറയ്ക്കുന്നതിന് കാരണമാകും.

സംസ്കരിച്ച ഭക്ഷണവും പഞ്ചസാരയും കുറയ്ക്കുക

സംസ്കരിച്ച ഭക്ഷണവും പഞ്ചസാരയും കുറയ്ക്കുകയാണ് ആദ്യ പടി. ശരീര ഭാരം കുറയ്ക്കാൻ ഡയറ്റിൽ മാറ്റം വരുത്തണം. കൂടുതൽ വർക്ക്ഔട്ട് ചെയ്യാത്ത ഒരാളാണ് നിങ്ങളെങ്കിൽ അതിനനുസരിച്ച് ഡയറ്റിൽ മാറ്റം വരുത്തുക.

അനുയോജ്യമായ ഇടങ്ങളിൽ വ്യായാമം ചെയ്യുക

തീവ്രത കുറഞ്ഞ വ്യായാമങ്ങൾ ചെയ്തു ശരീര ഭാരം കുറയ്ക്കാവുന്നതാണ്. അതിന് പ്രത്യേക സ്ഥലമോ സമയമോ ആവശ്യമില്ല. കാറിൽ യാത്ര ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ കുറച്ച് അകലെ പാർക്ക് ചെയ്തശേഷം നടക്കുക, ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ കയറുക ഇവയൊക്കെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. 

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: