/indian-express-malayalam/media/media_files/aeLEMMDg58pc5cp1dscA.jpg)
Photo Source: Pexels
വിവിധ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഏത്തപ്പഴം. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആവശ്യമായ നിരവധി ധാതുക്കളും വിറ്റാമിനുകളും കൊണ്ട് വാഴപ്പഴം നിറഞ്ഞിരിക്കുന്നു. പ്രമേഹമുള്ളവർക്ക് ഏത്തപ്പഴം നല്ലതല്ലെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷേ, അതിനർത്ഥം വാഴപ്പഴം കഴിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നല്ല. വാഴപ്പഴത്തിന്റെ ഗുണങ്ങൾ ആസ്വദിക്കാൻ മിതമായ അളവിൽ കഴിക്കുക.
ഏത്തപ്പഴത്തിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ഇവ ഏത്തപ്പഴത്തിനൊപ്പം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഏത്തപ്പഴവും പാലും
ആയുർവേദ പ്രകാരം ഏത്തപ്പഴം അമ്ല സ്വഭാവമുള്ളതാണ്, അതേസമയം പാൽ മധുരമുള്ളതാണ്. ഇത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. ഏത്തപ്പഴവും പാലും വിരുദ്ധാഹാരമാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. ഈ രണ്ട് ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുമ്പോൾ ശരീരത്തിലെ അസന്തുലിതാവസ്ഥയ്ക്കും രോഗങ്ങൾക്കും കാരണമായ വിഷ പദാർത്ഥം ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ദഹനക്കേടിന് ഇടയാക്കും.
ഏത്തപ്പഴവും റെഡ് മീറ്റും
ഏത്തപ്പഴത്തിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാൻ എളുപ്പമാക്കുന്നു. അതേസമയം, റെഡ് മീറ്റിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ രണ്ടു ഭക്ഷണങ്ങൾ ഒന്നിനു പിറകെ ഒന്നായി കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും.
ബേക്ക് ചെയ്ത ഭക്ഷണങ്ങൾക്കൊപ്പം ഏത്തപ്പഴം
വീട്ടിൽ ബനാന ബ്രെഡ് തയ്യാറാക്കി കഴിക്കുന്ന നിരവധി പേരുണ്ട്. പ്രഭാതഭക്ഷണത്തിന് ഏത്തപ്പഴും ബ്രെഡും കഴിക്കുന്നത് വളരെക്കാലമായി നിലവിലുണ്ട്. ആരോഗ്യത്തിന് ഇത് നല്ലതല്ലെന്ന് നിങ്ങൾക്കറിയാമോ?. ബ്രെഡിലും ബേക്ക് ചെയ്ത സാധനങ്ങളിലും പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും. ഏത്തപ്പഴം ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ വ്യത്യസ്ത സ്വഭാവമുള്ള ഈ രണ്ട് ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് ദഹന അസന്തുലിതാവസ്ഥയുടെ അപകടസാധ്യത വർധിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
സിട്രസ് പഴങ്ങൾക്കൊപ്പം ഏത്തപ്പഴം
നാരങ്ങ, മാതള നാരങ്ങ, സ്ട്രോബെറി പോലുള്ള പഴങ്ങൾ മധുരമുള്ള പഴങ്ങളായ ഏത്തപ്പഴത്തിനൊപ്പം കഴിക്കുന്നത് ഒഴിവാക്കണം. വാഴപ്പഴവും അസിഡിറ്റി ഉള്ള പഴങ്ങളും ഒരുമിച്ച് കഴിക്കുമ്പോൾ ഓക്കാനം, തലവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ചില പഠനങ്ങൾ പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us