scorecardresearch

പ്രമേഹമുള്ളവരാണോ, ഈ 5 പ്രഭാതഭക്ഷണ തെറ്റുകൾ ഒഴിവാക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിച്ചാലും പ്രമേഹമുണ്ടെങ്കിൽ അളവ് ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും വലിയ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും

ആരോഗ്യകരമായ ഭക്ഷണം കഴിച്ചാലും പ്രമേഹമുണ്ടെങ്കിൽ അളവ് ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും വലിയ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും

author-image
Health Desk
New Update
health

Photo Source: Pexels

പ്രമേഹമുള്ള ഒരാളാണ് നിങ്ങളെങ്കിൽ പ്രഭാത ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. ദിവസത്തിലെ ആദ്യ ഭക്ഷണമെന്ന നിലയിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഊർജ്ജ നില, കൂടാതെ മൊത്തത്തിലുള്ള ക്ഷേമം എന്നിവ നിയന്ത്രിക്കുന്നതിൽ പ്രഭാത ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രമേഹമുണ്ടെങ്കിൽ ഒഴിവാക്കേണ്ട 5 പ്രഭാതഭക്ഷണ തെറ്റുകളെക്കുറിച്ച് അറിയാം.

Advertisment

1. പ്രഭാത ഭക്ഷണം ഒഴിവാക്കുക

പ്രഭാത ഭക്ഷണം ഒരു ദിവസത്തിലെ പ്രധാനപ്പെട്ടതാണ്. പ്രമേഹമുള്ളവർ ചെയ്യുന്ന ഏറ്റവും പ്രധാന തെറ്റുകളിലൊന്നാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്. രാത്രിയിലെ ഉപവാസത്തിന് ശേഷം മെറ്റബോളിസം സജീവമാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും പ്രഭാതഭക്ഷണം സഹായിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനം പറയുന്നു. പ്രഭാതഭക്ഷണം പൂർണ്ണമായും ഒഴിവാക്കുന്നതിനുപകരം, ഉറക്കമുണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ സമീകൃതാഹാരം കഴിക്കുക.

2. പഞ്ചസാര അടങ്ങിയ ധാന്യങ്ങളും പേസ്ട്രികളും കഴിക്കുക

പ്രമേഹമുണ്ടെങ്കിൽ മധുരം കഴിച്ച് ദിവസം ആരംഭിക്കുന്നത് ഒഴിവാക്കുക. ഭക്ഷ്യധാന്യങ്ങൾ, പേസ്ട്രികൾ എന്നിവയിൽ ശുദ്ധീകരിച്ച പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കുതിച്ചുയരാൻ ഇടയാക്കും. മധുരമുള്ള ധാന്യങ്ങൾക്ക് പകരം, ഓട്‌സ് പോലുള്ള ധാന്യങ്ങൾ തിരഞ്ഞെടുത്ത് തേൻ പോലുള്ളവയുമായി ചേർക്കുക.

3. ഭക്ഷണം കഴിക്കുന്ന അളവ് ശ്രദ്ധിക്കുന്നില്ല

ആരോഗ്യകരമായ ഭക്ഷണം കഴിച്ചാലും പ്രമേഹമുണ്ടെങ്കിൽ അളവ് ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും വലിയ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ മിതമായ അളവിൽ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.

Advertisment

4. പ്രഭാതഭക്ഷണത്തിൽ നിന്ന് പ്രോട്ടീൻ ഒഴിവാക്കുക

ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് സുസ്ഥിരമാക്കാനും കൂടുതൽ നേരം വയർ നിറഞ്ഞ പ്രതീതി നൽകാനും പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണങ്ങൾ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പ്രോട്ടീൻ അടങ്ങിയ മുട്ട, മെലിഞ്ഞ മാംസം, ടോഫു മുതലായവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

5. നാരുകൾ ഉൾപ്പെടുന്നില്ല

കുറഞ്ഞ നാരുകളുള്ള പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ വർധനവിനും ദ്രുതഗതിയിലുള്ള ദഹനത്തിനും ഇടയാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലും ദഹനവ്യവസ്ഥയെ ആരോഗ്യകരമായ നിലനിർത്തുന്നതിലും ലയിക്കുന്ന നാരുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രഭാതഭക്ഷണത്തിൽ മുഴുവൻ ധാന്യങ്ങൾ അല്ലെങ്കിൽ പഴങ്ങൾക്കൊപ്പം ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ മുതലായവ ഉൾപ്പെടുത്താൻ ശ്രമിക്കുക.

Read More

Health Tips Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: