scorecardresearch

വെറും വയറ്റിൽ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ 8 ഭക്ഷണങ്ങൾ

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ ഉൾപ്പെടുന്ന പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഏകാഗ്രത മെച്ചപ്പെടുത്താനും ദിവസം മുഴുവൻ ആവശ്യമായ ഊർജം നൽകാനും സഹായിക്കും

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ ഉൾപ്പെടുന്ന പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഏകാഗ്രത മെച്ചപ്പെടുത്താനും ദിവസം മുഴുവൻ ആവശ്യമായ ഊർജം നൽകാനും സഹായിക്കും

author-image
Health Desk
New Update
health

Photo Source: Pexels

രാത്രി മുഴുവനുമുള്ള ഉപവാസത്തിനുശേഷം രാവിലെ ഉറക്കമുണർന്നശേഷം ആദ്യം തന്നെ കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. രാവിലെ ഉപാപചയപ്രവർത്തനങ്ങൾ തുടങ്ങുന്നതിനു വേണ്ട ഇന്ധനം നൽകാനും ദിവസം മുഴുവൻ ആവശ്യമായ ഊർജം ലഭിക്കാനും അനുയോജ്യമായ ഭക്ഷണം കഴിക്കണം. വയർവീർക്കൽ, അസ്വസ്ഥത തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ചില​ ഭക്ഷണങ്ങൾ രാവിലെ വെറുംവയറ്റിൽ കഴിക്കാൻ പാടില്ല. 

Advertisment

ഉദാഹരണത്തിന്, അസിഡിക് അടങ്ങിയ ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുമ്പോൾ അസിഡിറ്റിക്ക് ഇടയാക്കും. എന്നാൽ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ ഉൾപ്പെടുന്ന പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഏകാഗ്രത മെച്ചപ്പെടുത്താനും ദിവസം മുഴുവൻ ആവശ്യമായ ഊർജം നൽകാനും സഹായിക്കും.

വെറും വയറ്റിൽ കഴിക്കാവുന്ന 8 ഭക്ഷണങ്ങൾ

1. ചെറുചൂടുള്ള നാരങ്ങ വെള്ളം

വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് മെറ്റബോളിസം കിക്ക്സ്റ്റാർട്ട് ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. ഓട്സ്

ഓട്‌സ് നാരുകളുടെ മികച്ച സ്രോതസ്സാണ്. രാവിലെ മുഴുവൻ വയർ നിറഞ്ഞ പ്രതീതി തോന്നിക്കാൻ സഹായിക്കും.

Advertisment

3. ഗ്രീക്ക് യോഗർട്ട്

ഗ്രീക്ക് യോഗർട്ടിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

4. മുട്ട

മുട്ടകളിൽ പ്രോട്ടീനും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതൊരു മികച്ച പ്രഭാത ഭക്ഷണ ഓപ്ഷനാണ്.

5. ഗ്രീൻ ടീ

ഗ്രീൻ ടീ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കും.

6. ബെറികൾ

ബെറികൾ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ളവയാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പാണ്.

7. ബദാം

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ബദാം.

8. ചിയ വിത്തുകൾ

ചിയ വിത്തുകൾ ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്.

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത 8 ഭക്ഷണങ്ങൾ

1. കാപ്പി

വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

health
Photo Source: Pexels

2. എരിവുള്ള ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണങ്ങൾ ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനക്കേടിന് ഇടയാക്കുകയും ചെയ്യും. 

3. സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങൾ അസിഡിറ്റി ഉള്ളതിനാൽ വെറും വയറ്റിൽ കഴിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകാം.

4. കാർബണേറ്റഡ് പാനീയങ്ങൾ

കാർബണേറ്റഡ് പാനീയങ്ങൾ ഗ്യാസിനും വീക്കത്തിനും കാരണമാകും, പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ.

5. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും.

6. വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. വെറും വയറ്റിൽ കഴിക്കുമ്പോൾ ദഹിക്കാൻ ബുദ്ധിമുട്ടാണ്. 

7. സംസ്കരിച്ച ഭക്ഷണങ്ങൾ

സംസ്‌കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ, കൃത്രിമ ചേരുവകൾ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ വയറിൽ അസ്വസ്ഥതയുണ്ടാക്കും.

8. പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങൾ ചിലർക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് വെറും വയറിൽ കഴിക്കുമ്പോൾ.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: