scorecardresearch

ശരീര ഭാരം കൂടുമെന്ന ഭയമില്ലാതെ 'ഇന്ത്യൻ താലി' ആസ്വദിക്കാം, 3 ടിപ്സുകൾ

ഒരു ഇന്ത്യൻ താലിയിൽ ശരീരത്തിന് ആരോഗ്യം നിലനിർത്താൻ ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുന്നുവെന്ന് ആയുർവേദം പറയുന്നു. ശരീര ഭാരം കുറയാൻ ഇന്ത്യൻ താലി ഉപേക്ഷിക്കേണ്ടതില്ല

ഒരു ഇന്ത്യൻ താലിയിൽ ശരീരത്തിന് ആരോഗ്യം നിലനിർത്താൻ ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുന്നുവെന്ന് ആയുർവേദം പറയുന്നു. ശരീര ഭാരം കുറയാൻ ഇന്ത്യൻ താലി ഉപേക്ഷിക്കേണ്ടതില്ല

author-image
Health Desk
New Update
food

Photo Source: Pixabay

ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ആദ്യം തന്നെ എല്ലാവരും ഡയറ്റിലാണ് മാറ്റം വരുത്താറുള്ളത്. അതിൽ തന്നെ ചോറിനോട് ഗുഡ്ബൈ പറയുന്നവരാണ് കൂടുതലും. ചോറിനുപകരം ചപ്പാത്തിയാണ് പലരും തിരഞ്ഞെടുക്കുന്നത്. അങ്ങനെ ചെയ്യുന്നത് ദൈനംദിന ഭക്ഷണ ശീലത്തെ തടസപ്പെടുത്തുക മാത്രമല്ല, ഭക്ഷണം രുചിയില്ലാത്തതും പോഷകഗുണമില്ലാത്തതുമാക്കുകയും ചെയ്യുന്നു.

Advertisment

ഒരു ഇന്ത്യൻ താലിയിൽ ശരീരത്തിന് ആരോഗ്യം നിലനിർത്താൻ ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുന്നുവെന്ന് ആയുർവേദം പറയുന്നു. ശരീര ഭാരം കുറയാൻ ഇന്ത്യൻ താലി ഉപേക്ഷിക്കേണ്ടതില്ല. ഓരോ ദിവസത്തിലെയും ഭക്ഷണ വിഭവങ്ങളുടെ അളവ് ശ്രദ്ധിച്ചാൽ മതിയെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അപൂർവ അഗർവാൾ പറയുന്നത്. അതിനായ് മൂന്നു ടിപ്സുകളും അവർ പറഞ്ഞിട്ടുണ്ട്.

1. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ

ചോറ്, റൊട്ടി, ഇഡ്ഡലി, ഉപ്പുമാവ്, ദോശ, ദാൽ മുതലായവ ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പാത്രത്തിന്റെ നാലിലൊന്ന് ഭാഗം കൊണ്ട് നിറയ്ക്കരുത്. പരിപ്പും ചോറും കഴിക്കുകയാണെങ്കിൽ ഈ ഭാഗത്തിന്റെ വലുപ്പത്തിൽ കൂടാതിരിക്കാൻ അളവ് ശ്രദ്ധിക്കുക.

2. പച്ചക്കറികൾ

നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ദിവസവും ഏതെങ്കിലും തരത്തിലുള്ള പച്ചക്കറികൾ ഉൾപ്പെടുന്നുണ്ട്. ദിവസവും പാത്രത്തിന്റെ പകുതി പച്ചക്കറികൾ കൊണ്ട് നിറയ്ക്കുക. 

Advertisment

3. പ്രോട്ടീൻ നിറഞ്ഞ ഭക്ഷണങ്ങൾ

പനീർ അല്ലെങ്കിൽ ചിക്കൻ, മത്സ്യം, മുട്ട എന്നിങ്ങനെ ദിവസവും ഭക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീൻ ഉൾപ്പെടുത്തുന്നു. ഇവയിലെന്ത് കഴിച്ചാലും, മൊത്തം പാത്രത്തിന്റെ വലുപ്പത്തിന്റെ നാലിലൊന്ന് കവിയാൻ പാടില്ല. 

ദൈനംദിന ഭക്ഷണത്തിൽ കൊഴുപ്പ് എങ്ങനെ ചേർക്കാമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പയറും പച്ചക്കറികളും പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയുണ്ട്, അത് കൊഴുപ്പാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് അപൂർവ പറഞ്ഞു.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: