scorecardresearch

സൂര്യാസ്തമയത്തിനുശേഷം പഴങ്ങൾ കഴിക്കാമോ?

പഴങ്ങൾ വേഗത്തിൽ ദഹിക്കുന്നതിനാൽ, സാവധാനത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങളുമായി അവയെ ജോഡിയാക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾ വർധിപ്പിക്കുമെന്ന് ആയുർവേദം പറയുന്നു

പഴങ്ങൾ വേഗത്തിൽ ദഹിക്കുന്നതിനാൽ, സാവധാനത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങളുമായി അവയെ ജോഡിയാക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾ വർധിപ്പിക്കുമെന്ന് ആയുർവേദം പറയുന്നു

author-image
Health Desk
New Update
health

Photo Source: Pexels

അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് പഴങ്ങൾ. ഇവയിൽ ധാരാളം പോഷകങ്ങളും നിറഞ്ഞിരിക്കുന്നു. എന്നാൽ, പഴങ്ങൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട് ചില മാർഗനിർദേശങ്ങൾ ആയുർവേദം മുന്നോട്ടുവച്ചിട്ടുണ്ട്. ഇവയുടെ സത്യാവസ്ഥയെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് മോഹിത മസ്കരേനസ് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

Advertisment

1. പാലുൽപ്പന്നങ്ങൾക്കൊപ്പം പഴങ്ങൾ ചേർക്കുക

പഴങ്ങളുടെ അസിഡിറ്റി സ്വഭാവം പാലുൽപ്പന്നത്തിന്റെ ക്ഷാരവുമായി പൊരുത്തപ്പെടുമ്പോൾ വിരുദ്ധാഹാരമാകുന്നു. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനത്തെയും ദഹനത്തെയും തടസപ്പെടുത്തുന്നുവെന്ന് ആയുർവേദം പറയുന്നു. ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് പരിമിതമായ ശാസ്ത്രീയ തെളിവുകൾ മാത്രമേയുള്ളൂവെന്ന് മോഹിത പറഞ്ഞു. 

2. ഭക്ഷണത്തോടൊപ്പം പഴങ്ങൾ ഒഴിവാക്കുക

പഴങ്ങൾ വേഗത്തിൽ ദഹിക്കുന്നതിനാൽ, സാവധാനത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങളുമായി അവയെ ജോഡിയാക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾ വർധിപ്പിക്കുമെന്ന് ആയുർവേദം പറയുന്നു. ഈ വാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ വിരളമാണെന്ന് മോഹിത പറഞ്ഞു. ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് പോഷക ഗുണത്തിനും മൊത്തത്തിലുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനും കഴിയും.

Advertisment

3. സൂര്യാസ്തമയത്തിനുശേഷം പഴങ്ങൾ ഒഴിവാക്കുക

വൈകുന്നേരങ്ങളിൽ പഴങ്ങൾ കഴിക്കുന്നത് ബ്ലഡ് ഷുഗർ ഉയർത്തുമെന്നും ഉറക്കത്തെ തടസപ്പെടുത്തുമെന്നും ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ നെഗറ്റീവായി ബാധിക്കുമെന്നും പരക്കെ വിശ്വാസമുണ്ട്. ഈ ആശയത്തെ പിന്തുണയ്ക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് മോഹിത പറഞ്ഞു. 

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: