scorecardresearch

രാത്രിയിൽ ഉണരുമ്പോൾ വിശപ്പ് തോന്നാറുണ്ടോ? ഇതാവാം കാരണങ്ങൾ

രാത്രിയിൽ മതിയായ അളവിൽ ഭക്ഷണം കഴിക്കാത്തതാണ് ഉറക്കത്തിൽ വിശപ്പ് തോന്നി എഴുന്നേൽക്കുന്നതിന്റെ പ്രധാന കാരണം. വൈകിട്ട് നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുന്നതെങ്കിൽ, അപ്പോഴേക്കും കഴിച്ച ഭക്ഷണം ദഹിച്ചിരിക്കും

രാത്രിയിൽ മതിയായ അളവിൽ ഭക്ഷണം കഴിക്കാത്തതാണ് ഉറക്കത്തിൽ വിശപ്പ് തോന്നി എഴുന്നേൽക്കുന്നതിന്റെ പ്രധാന കാരണം. വൈകിട്ട് നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുന്നതെങ്കിൽ, അപ്പോഴേക്കും കഴിച്ച ഭക്ഷണം ദഹിച്ചിരിക്കും

author-image
Health Desk
New Update
health

Photo Source: Pexels

രാത്രിയിൽ വിശപ്പ് തോന്നി എഴുന്നേൽക്കുന്നത് പലർക്കും ഒരു സാധാരണ അനുഭവമാണ്, ഭക്ഷണ ശീലങ്ങൾ, ഉപാപചയം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ ഇതിന് കാരണമാണ്. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് മനസിലാക്കി പരിഹരിച്ചാൽ ഇതിൽനിന്നും രക്ഷ നേടാൻ സഹായിക്കും. 

Advertisment

ഉറങ്ങുന്നതിന് മുൻപ് മതിയായ അളവിൽ ഭക്ഷണം കഴിക്കുന്നില്ല

രാത്രിയിൽ മതിയായ അളവിൽ ഭക്ഷണം കഴിക്കാത്തതാണ് ഉറക്കത്തിൽ വിശപ്പ് തോന്നി എഴുന്നേൽക്കുന്നതിന്റെ പ്രധാന കാരണം. വൈകിട്ട് നേരത്തെ വലിയ അളവിൽ ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഉറങ്ങാൻ പോകുന്നതെങ്കിൽ, അപ്പോഴേക്കും കഴിച്ച ഭക്ഷണം ദഹിച്ചിരിക്കും. ഇത് നിങ്ങൾ ഉറക്കമുണരുമ്പോൾ വിശപ്പ് അനുഭവപ്പെടാൻ ഇടയാക്കും. കൂടാതെ, ഉയർന്ന കാർബോഹൈഡ്രേറ്റുകളോ ലളിതമായ പഞ്ചസാരയോ ഉള്ള ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഇതും രാത്രിയിൽ വിശപ്പിന് കാരണമാണ്.

പതിവ് ഭക്ഷണത്തിൽ വേണ്ടത്ര പോഷകങ്ങൾ ഇല്ലാതിരിക്കുക

രാത്രിയിലെ വിശപ്പിന് കാരണമായേക്കാവുന്ന മറ്റൊരു ഘടകം ദിവസം മുഴുവനുള്ള കലോറിയുടെ അപര്യാപ്തതയാണ്. ഉണർന്നിരിക്കുന്ന സമയങ്ങളിൽ ആവശ്യത്തിന് കലോറിയോ പോഷകങ്ങളോ ലഭിക്കുന്നില്ലെങ്കിൽ, അവശ്യ പ്രവർത്തനങ്ങൾക്കും റിപ്പയർ പ്രക്രിയകൾക്കും ആവശ്യമായ ഊർജത്തിനുള്ള മാർഗമായി ശരീരം രാത്രിയിൽ വിശപ്പിനെ സൂചിപ്പിക്കാം.

രാത്രിയിലെ വിശപ്പിനുള്ള മറ്റു കാരണങ്ങൾ

സമ്മർദം, ഉത്കണ്ഠ, തീവ്രവായ ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ ചില ജീവിതശൈലി ഘടകങ്ങളും രാത്രികാല വിശപ്പിനെ സ്വാധീനിക്കും. സമ്മർദവും ഉത്കണ്ഠയും കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ പുറത്തുവിടുന്നത് കൂട്ടും. ഇത് വിശപ്പ് വർധിപ്പിക്കുകയും സാധാരണ ഭക്ഷണരീതികളെ തടസപ്പെടുത്തുകയും ചെയ്യും. അതുപോലെ, തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിലോ പകൽ വൈകി വ്യായാമത്തിലോ ഏർപ്പെടുന്നത് ശരീരത്തിന്റെ ഊർജ ആവശ്യകത വർധിപ്പിക്കുകയും അതിനാവശ്യമായ ഭക്ഷണം കഴിച്ചില്ലെങ്കിൽ രാത്രി വിശപ്പിലേക്ക് നയിക്കുകയും ചെയ്യും.

Advertisment

രാത്രിയിലെ വിശപ്പ് ഒഴിവാക്കാനുള്ള ടിപ്സുകൾ

  • പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃത അത്താഴം കഴിക്കുക
  • ഉറങ്ങുന്നതിന് മുൻപ് കനത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക
  • വൈകുന്നേരത്തെ ലഘുഭക്ഷണത്തിൽ പ്രോട്ടീനും നാരുകളും ഉൾപ്പെടുത്തുക
  • സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കുക
  • ആവശ്യത്തിന് വെള്ളം കുടിക്കുക
  • കഫീൻ, മദ്യം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് ഉറങ്ങുന്നതിനു മുൻപ്
  • സാധാരണ ഭക്ഷണവും ലഘുഭക്ഷണ സമയവും ക്രമീകരിക്കുക

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: