scorecardresearch

ഏത്തപ്പഴത്തിനൊപ്പം പാൽ, മത്സ്യത്തിനൊപ്പം തൈര്; നല്ല ദഹനത്തിന് ഈ കോമ്പിനേഷനുകൾ ഒഴിവാക്കുക

പലരും പ്രഭാതഭക്ഷണത്തിന് ഏത്തപ്പഴും പാലും ഒരുമിച്ച് കഴിക്കാറുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിച്ചശേഷം ചിലപ്പോൾ ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാം

പലരും പ്രഭാതഭക്ഷണത്തിന് ഏത്തപ്പഴും പാലും ഒരുമിച്ച് കഴിക്കാറുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിച്ചശേഷം ചിലപ്പോൾ ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാം

author-image
Health Desk
New Update
health

Photo source: Pixabay

നല്ല ദഹനത്തിന് ഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്. ചില ഭക്ഷണ കോമ്പിനേഷനുകൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ സഹായിക്കുമ്പോൾ മറ്റു ചിലത് നെഗറ്റീവ് ഫലമായിരിക്കും നൽകുക. നല്ല ദഹനത്തിന് ഒഴിവാക്കേണ്ട മൂന്നു ഭക്ഷണ കോമ്പിനേഷനുകളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ വിശദീകരിച്ചിട്ടുണ്ട്.

Advertisment

ഏത്തപ്പഴവും പാലും

പലരും പ്രഭാതഭക്ഷണത്തിന് ഏത്തപ്പഴും പാലും ഒരുമിച്ച് കഴിക്കാറുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിച്ചശേഷം ചിലപ്പോൾ ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാം. ഏത്തപ്പഴത്തിലെ ആസിഡ് പാലിനെ കട്ടിയാക്കുകയും നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞു.

ഭക്ഷണത്തിനൊപ്പം പഴങ്ങൾ

പഴങ്ങൾ ആരോഗ്യകരവും ഉയർന്ന പോഷകഗുണമുള്ളതുമാണ്. എന്നാൽ, ഇവയുടെ ആരോഗ്യ ഗുണം നേടാൻ ശരിയായ സമയത്ത് കഴിക്കണം. പഴങ്ങൾ പെട്ടെന്ന് ദഹിക്കും. പക്ഷേ, ഭക്ഷണത്തിന് ദഹിക്കാൻ സമയം ആവശ്യമാണ്. ഇതിന്റെ ഫലമായി വയർ വീർക്കൽ, ഗ്യാസ് എന്നിവ അനുഭവപ്പെടാം. കൂടാതെ, പഴങ്ങളിലെ സ്വാഭാവിക ഷുഗറുകൾ കേടാകുകയും മറ്റ് ഭക്ഷണങ്ങളുടെ ദഹനത്തെ തടസപ്പെടുത്തുകയും ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്യും. അതിനാൽ, ഭക്ഷണ ഇടവേളകളിൽ പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്.

മത്സ്യവും തൈരും

മത്സ്യവും തൈരും നല്ലൊരു കോമ്പിനേഷനല്ല. മത്സ്യത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, തൈരുമായി സംയോജിപ്പിക്കുമ്പോൾ ദഹനപ്രക്രിയയ്ക്ക് കൂടുതൽ ഭാരം നൽകുന്നു. ഈ കോമ്പിനേഷൻ ചർമ്മപ്രശ്നങ്ങൾക്കും അലർജികൾക്കും കാരണമാകുമെന്ന് അവർ പറഞ്ഞു. മത്സ്യത്തിന്റെയും തൈരിന്റെയും വ്യത്യസ്ത ദഹന സമയം വയറിന്റെ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയും ഭക്ഷണത്തിന് ശേഷമുള്ള ചില അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും.

Advertisment

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: