scorecardresearch

ശരീര ഭാരം കുറയ്ക്കാനുള്ള സൂപ്പർ ഫുഡ്, പയർവർഗങ്ങളുടെ ആരോഗ്യ ഗുണങ്ങൾ

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ ഭക്ഷണമാണ് പയർവർഗങ്ങൾ. മറ്റ് പല പ്രോട്ടീനുകളേക്കാളും കാർബോഹൈഡ്രേറ്റുകളേക്കാളും കുറച്ച് കലോറികൾ നൽകുന്നു, നാരുകളാൽ സമ്പുഷ്ടമാണ്

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ ഭക്ഷണമാണ് പയർവർഗങ്ങൾ. മറ്റ് പല പ്രോട്ടീനുകളേക്കാളും കാർബോഹൈഡ്രേറ്റുകളേക്കാളും കുറച്ച് കലോറികൾ നൽകുന്നു, നാരുകളാൽ സമ്പുഷ്ടമാണ്

author-image
Health Desk
New Update
health

Photo Source: Pexels

കുറഞ്ഞ കലോറിയും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഭക്ഷണങ്ങളിൽ ഒന്നാണ് പയർവർഗങ്ങൾ. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും ദിവസത്തിൽ ഒരു നേരം മാത്രം കഴിച്ചാൽ മതിയാകും. ആഴ്ചയിൽ ഒരു മാംസാഹാരത്തിന് പകരം പയർവർഗങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 10 ശതമാനം കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

Advertisment

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ ഭക്ഷണമാണ് പയർവർഗങ്ങൾ. മറ്റ് പല പ്രോട്ടീനുകളേക്കാളും കാർബോഹൈഡ്രേറ്റുകളേക്കാളും കുറച്ച് കലോറികൾ നൽകുന്നു, നാരുകളാൽ സമ്പുഷ്ടമാണ്. പ്രോട്ടീനുകളും നാരുകളും സംയോജിപ്പിച്ചാൽ, ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) പരിധിയിൽ നിലനിർത്തുന്നത് എളുപ്പമാകുമെന്നതിന് വർധിച്ചുവരുന്ന തെളിവുകൾ ഉണ്ട്.

ഒരു ദശാബ്ദത്തിൽ സ്ഥിരമായി പയർവർഗങ്ങൾ കഴിക്കുന്നവർക്ക് ശരീരഭാരം കുറയുകയും വയറിലെ കൊഴുപ്പ് കുറയുകയും ചെയ്തുവെന്ന് കഴിഞ്ഞ വർഷം 15,185 ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. പയർവർഗങ്ങളിൽ കൊഴുപ്പ് അടങ്ങിയിട്ടില്ലാത്തതിനാൽ പാലുൽപ്പന്നങ്ങളോ മാംസമോ പോലുള്ള മറ്റ് പ്രോട്ടീനുകൾക്ക് പകരം ഇവ കഴിക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ലയിക്കുന്ന നാരുകളാൽ സമ്പന്നമായ പയർവർഗങ്ങൾ ശരീരത്തിൽ നിന്ന് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ലയിക്കുന്ന നാരുകൾ പിത്തരസം ആസിഡുകളുമായി ബന്ധിപ്പിക്കുകയും അവയെ ദഹനവ്യവസ്ഥയിൽ നിന്ന് പുറത്തുകളയുകയും ചെയ്യുന്നു. കൂടുതൽ പിത്തരസം ഉണ്ടാക്കാൻ കൂടുതൽ കൊളസ്ട്രോൾ ഉപയോഗിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്നു, ഇത് കൊളസ്ട്രോളിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നു. നാരുകൾ ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

Advertisment

പയർവർഗങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. രക്തക്കുഴലുകൾ വിശാലമാക്കുന്നതിനും അതുവഴി രക്തക്കുഴലുകളുടെ ഭിത്തികളിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പയർവർഗങ്ങളിലെ നാരുകൾ രക്തക്കുഴലുകളെ തകരാറിലാക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കാൻ സഹായിക്കുന്നു.

Read More

Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: