/indian-express-malayalam/media/media_files/6IwnchbQI5RpRcViZWPM.jpg)
വാം-അപ്പ്, കൂൾ-ഡൗൺ ദിനചര്യകൾ ശരീരത്തെ എങ്ങനെ സഹായിക്കുന്നു (ചിത്രം: ഫ്രിപിക്)
ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമാണ് വ്യായമം. എന്നാൽ വ്യായാമത്തോടൊപ്പം, 'വാം-അപ്പ്', 'കൂൾ-ഡൗൺ' ദിനചര്യകളും പിന്തുടരേണ്ടത് അത്യന്താപേക്ഷിതമാണ്. ഫലപ്രദമായ കൂൾ-ഡൗൺ വിദ്യകൾ സ്ട്രെച്ചിങ്ങിനെ സഹായിക്കുക മാത്രമല്ല, ദീർഘകാലത്തേക്ക് വേദനയും പരിക്കും ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഒരു വ്യായാമത്തിന് ശേഷം കൃത്യമായ രീതിയിൽ ശരീരത്തെ തണുപ്പിക്കാൻ സാധിച്ചില്ലെങ്കിൽ, ശാരീരികവും ആന്തരികവുമായ പരിക്കുകളുടെ അപകടാവസ്ഥ ഉണ്ടാക്കാമെന്ന്, പോഷകാഹാര വിദഗ്ധ നിധി ശർമ്മ പറഞ്ഞു.
വാം-അപ്പ്, കൂൾ-ഡൗൺ ദിനചര്യകൾ ശരീരത്തെ എങ്ങനെ സഹായിക്കുന്നു
- ഹൃദയമിടിപ്പ് ക്രമേണ കുറയക്കുന്നു. (ഹൃദയമിടിപ്പിൽ പെട്ടന്നുണ്ടാകുന്ന കുറവ്, വ്യായാമം പൂർത്തിയാക്കിയ ശേഷം തലകറക്കവും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കിയേക്കാം)
- വ്യായാമത്തിന് ശേഷം കൂൾ-ഡൗൺ ചെയ്യുന്നത്, മസിലുകൾ വലിച്ചുനീട്ടുകയും പരിക്കുകൾ ഒഴിവാക്കുകയും ചെയ്യുന്നു.
- ഡൈനാമിക് സ്ട്രെച്ചുകളും നേരിയ ഹൃദയ പ്രവർത്തനങ്ങളും രക്തപ്രവാഹവും വഴക്കവും വർദ്ധിപ്പിക്കുന്നു.
- സ്റ്റാറ്റിക് സ്ട്രെച്ചിങ് ഉൾപ്പെടെയുള്ള സമഗ്രമായ കൂൾ-ഡൗൺ പ്രവർത്തനങ്ങൾ, പേശികളുടെ വീണ്ടെടുക്കലിന് സഹായിക്കുന്നു. കൂടാതെ പേശികളുടെ കാഠിന്യം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
- വ്യായാമത്തിന് ശേഷം കൂൾ-ഡൗൺ ചെയ്യുന്നത് മനസിന് വിശ്രമവും സംതൃപ്തിയും നൽകുന്നു. കൂടാതെ, ശരീരത്തെ വേഗത്തിൽ വീണ്ടെടുക്കാൻ അനുവദിക്കുന്നതോടൊപ്പം ഒരു നല്ല വർക്ക്ഔട്ട് പൂർത്തിയാക്കിയതിൻ്റെ അത്മവിശ്വാസം നൽകാനും ഇതിന് സാധിക്കുന്നു.
ശരീരത്തിന് ഗുണകരമായ ചില കൂൾ-ഡൗൺ വ്യായാമങ്ങൾ
- കൈകളും കാലുകളും പ്രവർത്തിപ്പിച്ചുക്കൊണ്ടുള്ള 'ഡൗൺവേർഡ് ഡോഗ്.'
- ശരീരത്തിന്റെ പുറകു ഭാഗത്തേക്ക് ചരിഞ്ഞുകൊണ്ടുള്ള 'വിന്റ് റിലീവിങ് പോസ്.'
- കൈകളും കാലുകളും നിലത്തുറപ്പിച്ച്, കഴുത്ത് ചലിപ്പിച്ചുകൊണ്ടുള്ള 'ചൈൽഡ് പോസ്.'
- ഇടുപ്പും കാൽമുട്ടുകളും പ്രവർത്തിപ്പിച്ചുക്കൊണ്ടുള്ള 'പീജിയൻ പോസ്.'
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.