/indian-express-malayalam/media/media_files/qSZ5yQrlt3WrpGCHOpD4.jpg)
Photo Source: Pexels
മിൽക്ക് ഷേക്കുകളും സ്മൂത്തികളും ആർക്കാണ് ഇഷ്ടമല്ലാത്തത്?. ചൂടുള്ള ദിനങ്ങളിൽ ശരീരം തണുപ്പിക്കുന്നതിനുള്ള അനുയോജ്യമായ ഒന്നാണ് പഴങ്ങളും പാലും ചേർത്തുള്ള പാനീയം. എന്നാൽ, പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ. ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.
പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നതിനെ ചിലർ പിന്തുണയ്ക്കുന്നുണ്ട്. മറ്റു ചിലർ എതിർക്കുന്നുമുണ്ട്. ശരീരത്തിന് വളരെ ദോഷകരമാണെന്നതിനാൽ ഈ കോമ്പിനേഷൻ ശുപാർശ ചെയ്യാറില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞത്. അവ കഴിക്കണമെങ്കിൽ പാൽ കുടിച്ച് 20 മിനിറ്റിനു ശേഷം ഒരു വാഴപ്പഴം കഴിക്കാം. ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും ഉറക്കത്തെ ശല്യപ്പെടുത്തുകയും ചെയ്യുന്നതിനാൽ വാഴപ്പഴം മിൽക്ക് ഷേക്ക് ഒഴിവാക്കണം.
ബോഡി ബിൽഡർമാർക്കും ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്കും കഠിനമായ ജോലികൾക്ക് ഊർജം ആവശ്യമുള്ളവർക്കും പാലിനൊപ്പം വാഴപ്പഴം ഒരു മികച്ച ഓപ്ഷനാണെന്ന് ഒരു കൂട്ടം പേർ പറഞ്ഞു. എങ്കിലും ആസ്ത്മ പോലുള്ള അലർജിയുള്ള ആളുകൾ ഈ കോമ്പിനേഷൻ ഒഴിവാക്കുക.
പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നതിനെ ആയുർവേദം പിന്തുണയ്ക്കുന്നില്ല. പാലിനൊപ്പം വാഴപ്പഴം കഴിക്കുന്നത് അഗ്നി കുറയ്ക്കുകയും വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുകയും ജലദോഷം, ചുമ, അലർജി എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് വസന്ത് ലാഡിൻ്റെ ഫുഡ് കോമ്പിനിങ് റിപ്പോർട്ട് പറയുന്നു.
പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽതന്നെ പാലിനൊപ്പം വാഴപ്പഴം ചേർക്കുന്നത് ഒഴിവാക്കുക. രണ്ടും വെവ്വേറെയായി കഴിക്കുക. അവ രണ്ടിനും ആരോഗ്യ ഗുണങ്ങളുണ്ട്. പക്ഷേ, രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us