scorecardresearch

തൈര് പ്രമേഹ സാധ്യത കുറയ്ക്കുമോ?

തൈരും പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധത്തിന്റെ അവകാശവാദം പുതിയതല്ല. തൈര് പോലുള്ള പുളിപ്പിച്ച പാൽ ഉൽപന്നങ്ങൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

തൈരും പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധത്തിന്റെ അവകാശവാദം പുതിയതല്ല. തൈര് പോലുള്ള പുളിപ്പിച്ച പാൽ ഉൽപന്നങ്ങൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

author-image
Health Desk
New Update
health

Photo Source: Pixabay

തൈര് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമോ എന്നതു സംബന്ധിച്ച് എപ്പോഴും വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന സംഭവവികാസമുണ്ടായി. ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിൽ തൈരിന്റെ പങ്ക് പരസ്യപ്പെടുത്താൻ തൈര് നിർമ്മാതാക്കളെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുവദിച്ചു. ആഴ്ചയിൽ കുറഞ്ഞത് രണ്ട് കപ്പ് തൈര് കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന അവകാശവാദമാണ് എഫ്ഡിഎ അംഗീകരിച്ചത്.

തൈരും പ്രമേഹവും

Advertisment

തൈര് ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുമെന്നത് പരിമിതമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തൈരും പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധത്തിന്റെ അവകാശവാദം പുതിയതല്ല. തൈര് പോലുള്ള പുളിപ്പിച്ച പാൽ ഉൽപന്നങ്ങൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിൽ ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനമാണ് ഏറ്റവും ശ്രദ്ധേയം.

ഗവേഷകർ 100,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിൽ ദിവസവും തൈര് കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത 18 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തിയത്. എങ്കിലും, തൈര് കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറവും തമ്മിലുള്ള ബന്ധം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. മുഴുവൻ കൊഴുപ്പുള്ള പാലുൽപ്പന്നങ്ങൾ പ്രീ ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയൻ ഡയബറ്റിസ്, ഒബിസിറ്റി, ലൈഫ്‌സ്റ്റൈൽ (2013) പഠനം പോലെയുള്ള മറ്റ് പഠനങ്ങൾ അഭിപ്രായപ്പെടുന്നു. 

കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങളുടെ​ ഉപഭോഗം ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടതല്ലെന്നാണ് സമീപകാല ഡാറ്റ കാണിക്കുന്നത്. എന്നാൽ, കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ ഹൃദ്രോഗവും മരണനിരക്കും കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യയെ ഉൾപ്പെടുത്തി കൊണ്ട് രാജ്യാന്തര തലത്തിൽ നടത്തിയ പ്രോസ്പെക്ടീവ് അർബൻ റൂറൽ എപ്പിഡെമിയോളജി (PURE) പഠനം കാണിക്കുന്നു.

ഏത് തൈരാണ് അനുയോജ്യം?

Advertisment

തൈരിൽ ലാക്ടോസും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നു. എന്നിരുന്നാലും, മിക്ക പാലുൽപ്പന്നങ്ങൾക്കും കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. പഞ്ചസാര ചേർത്തവ ഒഴിവാക്കുക. കൊഴുപ്പിന്റെ അളവ് പരിശോധിക്കുക. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നില്ലെങ്കിലും, രുചിയില്ലാത്ത ഗ്രീക്ക് തൈര് ഒരു നല്ല തിരഞ്ഞെടുപ്പാണ്. പ്ലെയിൻ തൈരിൽ ബദാം, ബെറികൾ അല്ലെങ്കിൽ ഫ്ളാക്സ് അല്ലെങ്കിൽ ചിയ പോലുള്ള ആരോഗ്യകരമായ വിത്തുകൾ ചേർത്ത് കഴിക്കുക. 

Read More

Diabetes Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: