scorecardresearch

ഈ 3 പാനീയങ്ങൾ കുടിച്ച് ദിവസം തുടങ്ങൂ, ആരോഗ്യ ഗുണങ്ങളേറെ

ചില ജ്യൂസുകൾ പ്രഭാതഭക്ഷണ ഓപ്ഷനായി തിരഞ്ഞെടുക്കുന്നവരുണ്ട്. ഇതും നല്ലതല്ല. ജ്യൂസുകളിൽ നാരുകൾ ഇല്ലാതിരിക്കുകയും കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കുകയും ചെയ്യുന്നു

ചില ജ്യൂസുകൾ പ്രഭാതഭക്ഷണ ഓപ്ഷനായി തിരഞ്ഞെടുക്കുന്നവരുണ്ട്. ഇതും നല്ലതല്ല. ജ്യൂസുകളിൽ നാരുകൾ ഇല്ലാതിരിക്കുകയും കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കുകയും ചെയ്യുന്നു

author-image
Health Desk
New Update
health

Photo Source: Pexels

ദിവസം മുഴുവൻ ഊർജസ്വലതയോടെ തുടരാൻ നല്ല പ്രഭാത ഭക്ഷണം സഹായിക്കും. കുറച്ച് പ്രോട്ടീൻ, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ ഉള്ളതിനാൽ പലരും ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചാണ് ദിവസം തുടങ്ങാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ, കഫീൻ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ ഓപ്ഷനല്ല. 

Advertisment

ചില ജ്യൂസുകൾ പ്രഭാതഭക്ഷണ ഓപ്ഷനായി തിരഞ്ഞെടുക്കുന്നവരുണ്ട്. ഇതും നല്ലതല്ല. ജ്യൂസുകളിൽ നാരുകൾ ഇല്ലാതിരിക്കുകയും കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കുകയും ചെയ്യുന്നു. പ്രഭാതഭക്ഷണത്തിന് കുടിക്കാൻ അനുയോജ്യമായ മൂന്നു പാനീയങ്ങളെ കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. 

തേങ്ങ വെള്ളം 

നല്ല ദഹനം ഉറപ്പാക്കാൻ സഹായിക്കുന്ന ഒരു മികച്ച ഹൈഡ്രേറ്ററാണ് തേങ്ങ വെള്ളം. മെച്ചപ്പെട്ട നിർജലീകരണത്തിനായി തേങ്ങ വെള്ളം കുടിച്ച് ദിവസം ആരംഭിക്കാം. വ്യായാമം ചെയ്യുന്നതിനുമുമ്പായി തേങ്ങ വെള്ളം കുടിക്കുക.

നെല്ലിക്ക-ഇഞ്ചി ജ്യൂസ്

നെല്ലിക്കയും ഇഞ്ചിയും ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കും. ഈ കോമ്പിനേഷൻ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മികച്ചൊരു ഓപ്ഷനാണ്. 

കുമ്പളങ്ങ ജ്യൂസ്

Advertisment

വയറുവേദന, അസിഡിറ്റി, മലബന്ധം തുടങ്ങിയ ദഹനപ്രശ്‌നങ്ങളുള്ളവർക്ക് ഈ ജ്യൂസ് മികച്ചതാണ്. 

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: