scorecardresearch

എപ്പോഴും ക്ഷീണമാണോ? ഫലപ്രദമായ പരിഹാരം ഇതാ

വിട്ടുമാറാത്ത ക്ഷീണം വിവിധ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്

വിട്ടുമാറാത്ത ക്ഷീണം വിവിധ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്

author-image
Health Desk
New Update
Tired | Health | Lifestyle

ക്ഷീണത്തിൽ നിന്ന് രക്ഷനേടാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ (ചിത്രം: ഫ്രിപിക്)

ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണെങ്കിലും സ്ഥിരമായി ക്ഷീണം തോന്നുന്നത് ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. പ്രത്യേകിച്ച് നിങ്ങൾ ശാരീരികവും മാനസികവുമായ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കിൽ, തുടർച്ചയായി ക്ഷീണിതരാകുന്നതും, ഇത് നിങ്ങളുടെ പൊതുവായ അവസ്ഥയാകുകയും ചെയ്യുന്നത് ആരോഗ്യപ്രശ്നത്തെ സൂചിപ്പിക്കാം.

Advertisment

ക്ഷീണം പലപ്പോഴും മോശം ദിനചര്യകളുമായും ജീവിതശീലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അമിതമായി സ്ക്രീനിൽ നോക്കുന്നതും, ഉറക്കം നഷ്ടപ്പെടുന്നതും അടക്കമുള്ള വിവിധ കാരണത്താൽ ക്ഷീണമുണ്ടാകാം എന്നാണ്, ഫുഡ് എക്സ്പേർട്ട് ബുഷ്റ ഖുറേഷി പറയുന്നത്.

അനാവശ്യമായ ക്ഷീണത്തിൽ നിന്ന് രക്ഷനേടാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

1.ശരീരഭാര നിയന്ത്രണം: നിങ്ങളുടെ ഭാരം കൂടുതലാണെങ്കിൽ, അത് ശരീരത്തിന് ക്ഷീണമുണ്ടാക്കിയേക്കാം. ഇത് നിങ്ങളുടെ ഹൃദയത്തിൽ സമ്മർദ്ദം ചെലുത്തും, ഇത് നിങ്ങളെ എളുപ്പത്തിൽ ക്ഷീണിതരാക്കുന്നു. ഭാരം കുറയ്ക്കുന്നത്, കൂടുതൽ ഊർജ്ജസ്വലനാക്കുന്നു.

Advertisment

2. നന്നായി ഉറങ്ങുക: പകൽ ഉറങ്ങുന്നത് അവസാനിപ്പിച്ച് രാത്രി ഉറങ്ങുന്നതിന് പ്രാധാന്യം കൊടുക്കുക. ശരീരത്തിലെ സർക്കാഡിയൻ റിഥം, ജാഗ്രതയും ഉറക്കവും നിയന്ത്രിക്കുന്നു. ഇത് ദഹനം, ശരീര താപനില, ഭക്ഷണ ശീലങ്ങൾ, ഹോർമോൺ റിലീസ്, മറ്റ് പ്രധാന ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു.

3. ശരീരം ചലിപ്പിക്കുക: ഓക്സിജൻ നന്നായി വ്യാപിപ്പിക്കുന്നതിനുള്ള ശരീരത്തിൻ്റെ കഴിവ് മെച്ചപ്പെടുത്തുന്ന ഒന്നാണ് വ്യായാമം. ഇത് ഊർജ്ജ നില മെച്ചപ്പെടുത്തുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യും. വ്യായാമം എൻഡോർഫിനുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും ചെയ്യുന്നു.

4. ജലാംശം നിലനിർത്തുക: നിർജ്ജലീകരണം ക്ഷീണത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ഒന്നാണ്. ഇടക്കിടെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഗുണകരമാണ്, പ്രത്യേകിച്ച് വ്യായാമ വേളയിലും ശേഷവും. നിർജ്ജലീകരണം, അത്യാവശ്യ ഇലക്ട്രോലൈറ്റുകളുടെ അഭാവം സൃഷ്ടിക്കുകയും തലവേദന, ക്ഷീണം തലകറക്കം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

5. സമ്മർദ്ദം നിയന്ത്രിക്കുക: ജോലിയുമായി ബന്ധപ്പെട്ടതോ വ്യക്തിപരമോ ആയ സമ്മർദ്ദം, സ്ട്രെസ് ഹോർമോണുകളുടെ വിട്ടുമാറാത്ത റിലീസിന് കാരണമാകുകയും, ശരീരത്തെയും മനസ്സിനെയും വളരെയധികം ബാധിക്കുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും തളർത്തുന്നു.

6. കഫീൻ കുറയ്ക്കുക: കഫീൻ, മസ്തിഷ്കത്തിലെ പല രാസപ്രക്രിയകളിലും ഇടപെടുകയും ജാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ ക്ഷീണിതനാകുന്ന അവസരത്തിൽ ഊർജ്ജസ്വലനാകാൻ കഫീൻ അടങ്ങിയ കാപ്പിയോ ചായയോ കുടിക്കുന്നതിനു പകരം അവ ഒഴിവാക്കുന്നതാണ് ഗുണകരം.

7. പോഷകാഹാരം: പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ആർബിസി (ചുവന്ന രക്താണുക്കൾ) രൂപീകരണത്തിൽ വിറ്റാമിൻ ബി 12 പോലുള്ള പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓക്സിജന്റെ അഭാവം, വേദനയ്ക്കും ഊർജ്ജക്കുറവിനും കാരണമാകുന്നു. മുട്ട, മാംസം, പ്രോബയോട്ടിക്സ് എന്നിവ കഴിക്കുന്നത് ഗുണകരമാണ്.

8. മദ്യപാനം ഉപേക്ഷിക്കുക: മദ്യപാനം ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുന്നു. ഇത് ഊർജ്ജ നിലയെ ബാധിക്കുകയും ശരീരത്തെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു. 

Read More

Sleep Health Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: